Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃക്കാക്കര...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: മുതിർന്ന ഉദ്യോഗസ്ഥരുടെ ജില്ല തേടി തെരഞ്ഞെടുപ്പ് കമീഷൻ

text_fields
bookmark_border
കാക്കനാട്: തൃക്കാക്കര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ വിവരം തേടി തെരഞ്ഞെടുപ്പ് കമീഷൻ. ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ ഉൾപ്പെടെ ആറുപേരുടെ മേൽവിലാസം തേടിയാണ് ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗത്തിന് കമീഷൻ കത്ത് നൽകിയത്. കലക്ടർ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ, റിട്ടേണിങ്​ ഓഫിസറായി നിയമിച്ചിട്ടുള്ള അസിസ്റ്റന്‍റ്​ ഡയറക്ടർ ഓഫ് പഞ്ചായത്ത്, അസിസ്റ്റന്‍റ്​ റിട്ടേണിങ്​ ഓഫിസർ, ഇലക്​ട്രലൈസേഷൻ ഓഫിസർ, അസിസ്റ്റന്‍റ്​ ഇലക്​ട്രലൈസേഷൻ ഓഫിസർ എന്നിവരുടെ ജില്ല സംബന്ധിച്ച വിവരങ്ങളാണ് തേടിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഒഴിവാക്കാനുള്ള സാധാരണ നടപടികളുടെ ഭാഗമായാണിത്. സമാന ജില്ലക്കാർ ആണെങ്കിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളിൽനിന്ന് താൽക്കാലികമായി മാറ്റി മറ്റു തസ്തികകളിലേക്ക് നിയമിക്കും. നിലവിൽ കലക്ടറും റിട്ടേണിങ്​ ഓഫിസറും മാത്രമാണ് സ്ഥിര മേൽവിലാസം എറണാകുളം ജില്ലക്ക് പുറത്തുനിന്ന് ഉള്ളവർ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story