Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:40 AM IST Updated On
date_range 13 April 2022 5:40 AM ISTജൈവപച്ചക്കറി വിളവെടുപ്പ്
text_fieldsbookmark_border
കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തിൽ നേര്യമംഗലം ആദിവാസി സെറ്റിൽമെന്‍റ് കോളനിയിൽ ചെയ്തിരുന്ന ജൈവപച്ചക്കറി കൃഷി വിളവെടുപ്പ് ഉത്സവമായി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ട് ഏക്കർ തരിശ് പ്രദേശം കൃഷിയിറക്കിയത്. താമസ സ്ഥലത്തിനുപുറമെ കൃഷി ചെയ്യുന്നതിന് മാത്രമായി സർക്കാർ നൽകിയ സ്ഥലത്ത് കൃഷിചെയ്ത പയർ, പാവൽ, വെണ്ട, ചീര, വഴുതന, മുളക് ,വെള്ളരി, പടവലം, ചുരക്ക, മത്തൻ തുടങ്ങിയ വിവിധയിനം പച്ചക്കറികളുടെ വിളവെടുപ്പാണ് നടത്തിയത്. സെറ്റിൽമെന്‍റ് കോളനിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിൻസിയ ബിജു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്‍റ് കൃഷി ഓഫിസർ കെ.സി. സാജു, കുഞ്ഞുമോൾ ബദറുദ്ദീൻ, ഷീബ ബേബി, എൽബിൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ കെ.എ. സജി സ്വാഗതവും തൊഴിലുറപ്പ് അസിസ്റ്റന്‍റ് എൻജിനീയർ എൻ.വൈ. അമല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
