Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിർധന കുടുംബത്തിന്...

നിർധന കുടുംബത്തിന് വിഷുക്കൈനീട്ടമായി വീട് ഒരുങ്ങി

text_fields
bookmark_border
കോതമംഗലം: ഇരമല്ലൂർ പതിയാലിൽ ശിവദാസന്റെ കുടുംബത്തിന്റെ പുനരധിവാസമെന്ന സ്വപ്നം പൂവണിയുന്നു. നെല്ലിക്കുഴി പഞ്ചായത്ത് 20ാം വാർഡിലാണ് ആസ്റ്റർ ഹോംസ് പദ്ധതിയിൽ വീട് പൂർത്തിയായത്​. ശിവദാസന്റെ ഭാര്യ ഓമനക്കും മക്കളായ ശിവപ്രിയക്കും കൃഷ്ണദാസിനും വിഷുക്കൈനീട്ടമായി വീട് കൈമാറും. 2019 ഏപ്രിൽ രണ്ടിനാണ്​ ജീവിതപ്രാരബ്ധങ്ങൾ ബാക്കിയാക്കി ശിവദാസൻ എന്ന കുട്ടൻ മൺമറഞ്ഞത്. അതോടെ ഭാര്യ ഓമനയും മക്കളായ ശിവപ്രിയയും കൃഷ്ണദാസും ജീവിതം വഴിമുട്ടി. ഇരമല്ലൂർ അമ്പാടി നഗറിലെ ശോച്യാവസ്ഥയിലുള്ള വാടകവീട്ടിൽ കഴിയുകയായിരുന്ന ഇവരെ സംരക്ഷിക്കാൻ നാട്ടുകാർ മുന്നിട്ടിറങ്ങി. എം.കെ. സുരേഷ് ചെയർമാനും സലാം കാവാട്ട് കൺവീനറും ഹമീദ് പുതിക്കപ്പറമ്പിൽ ട്രഷററുമായി ശിവദാസൻ കുടുംബസഹായ സമിതി രൂപവത്​കരിച്ചു. ശിവദാസന്റെ കുടുംബത്തിന് വീട് വെച്ചുനൽകാനും മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും തീരുമാനിച്ചു. ഇതേതുടർന്ന് നടത്തിയ ഇടപെടലിൽ പ്രവാസിയും ഇരമല്ലൂർ സ്വദേശിയുമായ ഉദിനാട്ട് രഘുനാഥ് സൗജന്യമായി സ്ഥലം വാങ്ങി നൽകി. നെല്ലിക്കുഴി പഞ്ചായത്ത് 20ാം വാർഡിൽ പൂവത്തൂർ അറക്കക്കുളം ഭാഗത്താണ് നാലര സെന്റ് ഭൂമി വാങ്ങി നൽകിയത്. വീട് വെച്ചുനൽകാൻ ആസ്റ്റർ ഫൗണ്ടേഷനും സന്നദ്ധരായി. ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളും കുറ്റിലഞ്ഞി ഗവ. യു.പി സ്കൂളും ശിവദാസന്റെ സുഹൃത്തുക്കളും ഉദാരമതികളും ധനസഹായം നൽകി. ബുധനാഴ്ച രാവിലെ വീട് കൈമാറും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, ജില്ല പഞ്ചായത്ത് അംഗം റഷീദ സലീം എന്നിവർ ചേർന്ന് താക്കോൽ കൈമാറും. വാർഡ് അംഗം ശോഭ വിനയൻ അധ്യക്ഷത വഹിക്കും. ആസ്റ്റർ ഫൗണ്ടേഷൻ പ്രോജക്ട്​ മാനേജർ ലത്തീഫ് കാസീം പദ്ധതി വിശദീകരണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story