Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 12:09 AM GMT Updated On
date_range 13 April 2022 12:09 AM GMTകേന്ദ്രം വനാവകാശ നിയമങ്ങൾ നോക്കുകുത്തിയാക്കുന്നു -ബി. വെങ്കിട്ട്
text_fieldsbookmark_border
കോതമംഗലം: ബി.ജെ.പി കർഷക തൊഴിലാളി വർഗങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിച്ച് ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പല സംസ്ഥാനങ്ങളിലും പട്ടയങ്ങൾപോലും വിതരണം ചെയ്യാതെ വനാവകാശ നിയമങ്ങൾ നോക്കുകുത്തിയാക്കുകയാണ് കേന്ദ്ര സർക്കാറെന്നും കർഷക തൊഴിലാളി യൂനിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ബി. വെങ്കിട്ട്. തൊഴിലാളി വർഗത്തിന്‍റെ കരുത്ത് വർധിപ്പിക്കാൻ പ്രക്ഷോഭം സംഘടിപ്പിക്കണം. എൽ.ഡി.എഫ് നയങ്ങളും ബി.ജെ.പിയുടെ കോർപറേറ്റ് മാതൃകയിലുള്ള നയങ്ങളും തമ്മിൽ താരതമ്യം ചെയ്ത് ജനത്തെ ബോധ്യപ്പെടുത്തണം. കർഷക തൊഴിലാളി യൂനിയൻ കോതമംഗലം ഏരിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡന്‍റ് എ.വി. ജോർജ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സി.പി.എസ്. ബാലൻ, ഏരിയ ജോയന്‍റ് സെക്രട്ടറി വി.സി. ചാക്കോ, ട്രഷറർ എൻ.ബി. യൂസഫ്, യൂനിയൻ ജില്ല സെക്രട്ടറി സി.ബി. ദേവദർശനൻ, സംസ്ഥാന കമ്മിറ്റി അംഗം സോമ പുരുഷോത്തമൻ, ജില്ല ഭാരവാഹികളായ ടി.എ. ശശി, ടി.എൻ. മോഹനൻ, കെ.പി. അശോകൻ, സി.പി.എം ഏരിയ സെക്രട്ടറി കെ.എ. ജോയി, സ്വാഗതസംഘം ചെയർമാൻ കെ.എ. നൗഷാദ്, കെ.എ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.വി. ജോർജ് (പ്രസി), കെ.പി. മോഹനൻ (സെക്ര), എൻ.ബി. യൂസഫ് (ട്രഷ).
Next Story