Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:38 AM IST Updated On
date_range 13 April 2022 5:38 AM ISTജൈവകർഷകൻ കെ. ചന്ദ്രന് ഞാറ്റുവേല പുരസ്കാരം സമ്മാനിച്ചു
text_fieldsbookmark_border
പാറക്കടവ്: മൂഴിക്കുളം ശാല നാട്ടറിവ് പഠനകളരിയുടെ പ്രഥമ ഞാറ്റുവേല പുരസ്കാരം ഞാറ്റുവേലകൃഷിയുടെ പ്രചാരകനും പ്രയോക്താവും ജൈവകർഷകനുമായ കെ. ചന്ദ്രന് ഗാന്ധിയൻ ഡോ.എം.പി. മത്തായി സമ്മാനിച്ചു. 10,000 രൂപയും സർട്ടിഫിക്കറ്റും പുസ്തകക്കിറ്റുമാണ് സമ്മാനം. ഗവേഷണ പ്രബന്ധമത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടിയ ഡോ. മിനി ആർ. നായർ, എസ്. ലതാദേവി, പ്രഭ പ്രമോദ് എന്നിവർക്കും സമ്മാനങ്ങൾ കൈമാറി. വനമിത്ര പുരസ്കാര ജേതാക്കളായ വി.കെ. ശ്രീധരൻ, മനോജ് കുമാർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഡോ.ബി. വേണു ഗോപാൽ, ഡോ.കെ. സാബു, ഇ.പി. അനിൽ, വി.പി. വരുൺ, ടി.ആർ. പ്രേംകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
