Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവനഭൂമിയിലെ...

വനഭൂമിയിലെ എയർസ്ട്രിപ്​ നിർമാണം: സർക്കാർ നിലപാട്​ തേടി ഹൈകോടതി

text_fields
bookmark_border
കൊച്ചി: ഇടുക്കി പീരുമേട്ടിലെ വനഭൂമിയിൽ എയർസ്ട്രിപ് നിർമിക്കുന്നതിനെതിരായ ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെ നിലപാട്​ തേടി. തൊടുപുഴ സ്വദേശിയായ പരിസ്ഥിതി പ്രവർത്തകൻ എം.എൻ. ജയചന്ദ്രന്‍റെ ഹരജി പരിഗണിച്ച​ ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഏപ്രിൽ 22ന്​ വീണ്ടും പരിഗണിക്കാൻ മാറ്റി. മഞ്ഞുമല വില്ലേജിൽ 4.8565 ഹെക്ടർ വനഭൂമിയിൽ പാരിസ്ഥിതികാഘാത പഠനം നടത്താതെയും വനം, പരിസ്ഥിതി അധികൃതരുടെ അനുമതിയില്ലാതെയുമാണ് എയർസ്ട്രിപ് നിർമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ്​ ഹരജി​. ചെറു വിമാനങ്ങൾക്കിറങ്ങാൻ കഴിയുന്ന തരത്തിലുള്ള എയർ സ്ട്രിപ് നിർമിക്കുന്നത് പെരിയാർ ടൈഗർ റിസർവിനു സമീപത്താണെന്നും വന്യജീവികളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story