Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലുലു സിഗ്​നേച്വർ...

ലുലു സിഗ്​നേച്വർ ക്ലബ്: പ്രീമിയം മെംബർഷിപ് പദ്ധതിക്ക് തുടക്കം

text_fields
bookmark_border
കൊച്ചി: ലുലു സിഗ്​നേച്വർ ക്ലബ് എന്ന പേരിൽ ഉപഭോക്താക്കൾക്കുള്ള പ്രീമിയം മെംബർഷിപ് പദ്ധതിക്ക് തുടക്കമായി. നാല് വിഭാഗമായി തിരിച്ചുള്ള പ്രീമിയം മെംബർഷിപ് പദ്ധതിയിലൂടെ പ്രീമിയം ബ്രാൻഡ് ഉൽപന്നങ്ങൾക്ക്​ അടക്കമുള്ള വിലക്കിഴിവിനൊപ്പം സമ്മാനങ്ങളും ഓഫറുകളും അംഗങ്ങൾക്ക് നേടാം. കൊച്ചി ലുലുമാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് ഇന്ത്യ സി.ഇ.ഒ ആൻഡ് ഡയറക്ടർ എം.എ. നിഷാദ് നടി മഞ്ജു വാര്യർക്ക് ആദ്യ കാർഡ് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്സ് പദ്ധതി വിശദീകരിച്ചു. ക്ലാസിക്, പ്രീമിയം, ഗ്രാൻഡ്, റോയൽ എന്നീ നാല് വിഭാഗമായാണ് അംഗത്വം നൽകുക. 10,000 മുതൽ ഒരു ലക്ഷം വരെ വിലയുള്ള മെംബർഷിപ് എടുക്കുന്നതിലൂടെ എല്ലാ പർച്ചേസിലും ഓരോരുത്തർക്കും കാഷ് ബാക്കും ലഭിക്കും. 200 ശതമാനം വരെ അധിക ആനുകൂല്യങ്ങൾ ലഭിക്കുമെന്നതാണ്​ പദ്ധതിയെ വേറിട്ടതാക്കുന്നത്​. ലുലു ഹൈപർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്, ലുലു സെലിബ്രേറ്റ് തുടങ്ങി എല്ലാ സ്റ്റോറിലും ഈ കാർഡിലെ ഓഫറുകൾ ലഭ്യമാണ്. ഇവിടങ്ങളിൽ മെംബർഷിപ് ഫീസിന്‍റെ 90 ശതമാനം വരെ കാഷ്ബാക്കായി അംഗങ്ങൾക്ക് ലഭിക്കും. മാളിൽ സൗജന്യ പാർക്കിങ്, അൺലിമിറ്റഡ് വാലറ്റ് പാർക്കിങ്, കുട്ടികൾക്കായുള്ള ഫൺട്യൂറയിലെ പ്ലേ കാർഡ് ആനുകൂല്യം ഉൾപ്പെടെയുള്ളവ മെംബർഷിപ് പദ്ധതിയിലുണ്ട്. ലുലു സിഗ്​നേച്വർ ക്ലബിന് കീഴിലെ പദ്ധതിയിലൂടെ മാരിയറ്റ്, ഗ്രാൻഡ് ഹയാത്ത്, ബോൽഗാട്ടിയിലടക്കം സൗജന്യ താമസവും മറ്റ് സേവനങ്ങളിൽ മികച്ച ഇളവുകളും ആസ്വദിക്കാം. കേരളത്തിൽ കൊച്ചി ലുലുമാളിലാണ് ആദ്യ പ്രീമിയം മെംബർഷിപ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ലുലുവിന്‍റെ ബംഗളൂരു ഗ്ലോബൽ മാളിലും തിരുവനന്തപുരം മാളിലും ഉടൻ തന്നെ ഇത് വ്യാപിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story