Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:29 AM IST Updated On
date_range 13 April 2022 5:29 AM ISTബൈക്കിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
text_fieldsbookmark_border
അടൂർ: സ്കൂട്ടറിൽ ബൈക്കിടിച്ച് യാത്രികൻ മരിച്ചു. പറക്കോട് സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രധാന ശുശ്രൂഷകൻ കോട്ടമുകൾ അറുകാലിക്കൽ പടിഞ്ഞാറ് മുതിരപറമ്പിൽ ബാബു ജോണാണ് (68) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.45ന് പറക്കോട് -വടക്കടത്തുകാവ് റോഡിൽ പൂഴിക്കാട്ട് പടിയിലായിരുന്നു അപകടം. അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വീട്ടിലേക്ക് പാൽ വാങ്ങാൻ പോകുന്ന വഴിക്കായിരുന്നു അപകടം. ഭാര്യ: സൂസമ്മ ബാബു (അംഗൻവാടി അധ്യാപിക). മക്കൾ: സോണി, റാണി (സൗദി അറേബ്യ). മരുമക്കൾ: സിബി, വിനോദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പൊതുദർശനം കഴിഞ്ഞ് ഉച്ചക്ക് 12ന് നടക്കും. PTD Babu John 68 ADR ബാബു ജോൺ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story