Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.ജെ.പിയെ...

ബി.ജെ.പിയെ പരാജയപ്പെടുത്താൻ എല്ലാവരുമായി യോജിക്കണം -കെ.സി. വേണുഗോപാൽ

text_fields
bookmark_border
ആലപ്പുഴ: ബി.ജെ.പിയെ പരാജയപ്പെടുത്താൻ എല്ലാവരുമായി യോജിച്ചുപോകണമെന്നാണ്​​ കോൺഗ്രസ്​ നയമെന്ന്​ എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നാൽ, ബി.ജെ.പി വിരുദ്ധപാർട്ടിക​ളെ ക്ഷീണിപ്പിക്കാനാണ്​ സി.പി.എം ശ്രമിക്കുന്നതെന്ന്​ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു​. മഹാരാഷ്ട്രയിൽ ബുള്ളറ്റ്​ ട്രെയിനിനെ എതിർക്കുന്നവരാണ്​ സിൽവർലൈനുവേണ്ടി സംസാരിക്കുന്നത്​. അതിനെ ന്യായീകരിക്കാൻ മുഖ്യമന്ത്രി പാർട്ടി കോൺഗ്രസിനെ ഉപയോഗിക്കുകയായിരുന്നു. കേരളത്തിൽ ബി.ജെ.പിയുമായി ധാരണയുള്ളത് സി.പി.എമ്മിനാണ്​. അതിൽ ഭാഗവാക്കായ കെ. ​സുരേന്ദ്രൻ അത്​ കോൺഗ്രസിന്‍റെ തലയിൽ കെട്ടിവെക്കേണ്ട. കെ.വി. തോമസ് വിഷയം അച്ചടക്ക സമിതിയുടെ മുന്നിലായതിനാൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story