Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലക്ഷദ്വീപിൽ സ്​കൂൾ...

ലക്ഷദ്വീപിൽ സ്​കൂൾ യൂനിഫോം മാറ്റുന്നതിൽ ​പ്രതിഷേധം

text_fields
bookmark_border
കൊച്ചി: ലക്ഷദ്വീപിലെ സ്‌കൂൾ യൂനിഫോമിൽ മാറ്റംവരുത്തുന്നതിൽ പ്രതിഷേധം. ആൺകുട്ടികൾക്ക് ട്രൗസറും പെൺകുട്ടികൾക്ക് ഹാഫ് പാവാടയും കൊണ്ടുവരാനാണ്​ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം. ഇതോടൊപ്പം അര​ക്കൈ ഷർട്ടുമാണ് കുട്ടികൾ ധരിക്കേണ്ടത്. ഇതിന് ക്വട്ടേഷൻ ക്ഷണിച്ചുള്ള നോട്ടീസ് വിദ്യാഭ്യാസ ഡയറക്ടർ രാകേഷ് സിംഗാൾ പുറത്തിറക്കി. പെൺകുട്ടികൾക്ക് ചുരിദാറും ആൺകുട്ടികൾക്ക് പാന്റ്​സും ഷർട്ടുമാണ് ഇതുവരെയുള്ള യൂനിഫോം. പ്രീ സ്‌കൂൾ മുതൽ അഞ്ചാം ക്ലാസ്​ വരെയുള്ള ആൺകുട്ടികൾക്ക് സ്റ്റിച്ച്ഡ് ട്രൗസറും (ഹാഫ് പാന്റ്) അരക്കൈ ഷർട്ടുമാണ് നോട്ടീസിൽ പറയുന്നത്. ആറുമുതൽ പ്ലസ് ടു വരെയുള്ള ആൺകുട്ടികൾക്ക്​ പാന്റ്​സും അരക്കൈ ഷർട്ടും പെൺകുട്ടികൾക്ക് പ്രീ സ്‌കൂൾ മുതൽ പ്ലസ് ടു വരെ ഹാഫ് പാവാടയും അരക്കൈ ഷർട്ടുമാണ് യൂനിഫോം. ആറുമുതൽ പ്ലസ് ടു വരെയുള്ള പെൺകുട്ടികൾക്ക് ഡിവൈഡർ സ്‌കേർട്ടാണ്​ (ട്രൗസർ പോലെയുള്ള പാവാട) നിർദേശിച്ചിട്ടുള്ളത്. യൂനിഫോം പരിഷ്കാരം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് എൻ.എസ്.യു-ഐ നേതൃത്വം വിദ്യാഭ്യാസ സെക്രട്ടറിയെയും വിദ്യാഭ്യാസ ഡയറക്ടറെയും കണ്ട് ചർച്ച നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story