Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാക്കനാട് വന്മരം വീണ്...

കാക്കനാട് വന്മരം വീണ് ഗതാഗതം മുടങ്ങി

text_fields
bookmark_border
കാക്കനാട് വന്മരം വീണ് ഗതാഗതം മുടങ്ങി
cancel
കാക്കനാട്: ജില്ല ആസ്ഥാനത്ത് വൻമരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കാക്കനാട് ഐ.എം.ജി ജങ്ഷന് സമീപത്തായിരുന്നു ഏറെ പഴക്കമുള്ള മരം നിലംപൊത്തിയത്. അഗ്​നിരക്ഷ സേന സ്ഥലത്തെത്തി മരം മുറിച്ചു ഗതാഗതം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിയോടെയായിരുന്നു സംഭവം. കാക്കനാട് ഇൻഫോപാർക്ക് റോഡിൽ കലക്ടറേറ്റ് ഉൾപ്പെടുന്ന എറണാകുളം സിവിൽ സ്റ്റേഷനിൽനിന്ന് 250 മീറ്റർ മാത്രം അകലെ ആയിരുന്നു വടവൃക്ഷം മറിഞ്ഞു വീണത്. കാലപ്പഴക്കം ചെന്ന തണൽ മരത്തിന്‍റെ വേരുകൾ പലതും പണ്ടു മുതൽ മുറിച്ച നിലയിലായിരുന്നു. വൈദ്യുതി തൂണുകൾ ഒടിഞ്ഞതോടെ പ്രദേശത്തെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ഗതാഗത തടസ്സം സീപോർട്ട് എയർപോർട്ടിലേക്ക് കൂടി വ്യാപിച്ചതോടെ കലക്ടറേറ്റ് സിഗ്​നൽ ജങ്ഷനിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു. തൃക്കാക്കര അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ പോൾ ഷാജിയുടെ നേതൃത്വത്തിൽ ഒന്നരമണിക്കൂറോളം എടുത്തായിരുന്നു മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ഈ ഭാഗത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി കിടന്നിരുന്നത് രക്ഷാ ദൗത്യത്തെ ബാധിച്ചിരുന്നു. ഫോട്ടോ: കാക്കനാട് ഐ.എം.ജി ജങ്ഷന് സമീപം കടപുഴകി വീണ വൻമരം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് മാറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story