Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:45 AM IST Updated On
date_range 12 April 2022 5:45 AM ISTമരടിൽ കുടുംബശ്രീ ഉത്സവാഘോഷചന്തക്ക് തുടക്കം
text_fieldsbookmark_border
മരട്: നഗരസഭയിൽ വിഷു, ഈസ്റ്റർ, റമദാൻ ആഘോഷങ്ങൾക്ക് മുന്നോടിയായി കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപണന മേള സംഘടിപ്പിച്ചു. മരട് നഗരസഭയിലെ 33 ഡിവിഷനുകളിലെയും കുടുംബശ്രീ അംഗങ്ങൾ തയാറാക്കുന്ന ഉൽപന്നങ്ങളാണ് വിൽപനക്ക് ഒരുക്കിയിരിക്കുന്നത്. നഗരസഭ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൻ ജിഷ വിപിൻദാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി. രാജേഷ്, മിനി ഷാജി, ചന്ദ്രകലാധരൻ, ബെൻഷാദ് നടുവില വീട്, ഈസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൻ അനില, കൗൺസിലർമാരായ മോളി ഡെന്നി, ജയ ജോസഫ്, ശോഭ ചന്ദ്രൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൻ വിനിത എന്നിവർ സംസാരിച്ചു. EC-TPRA-1 Kudumbasree മരട് നഗരസഭ കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപണന മേള നഗരസഭ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
