Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:45 AM IST Updated On
date_range 12 April 2022 5:45 AM ISTവിലക്കയറ്റത്തിനെതിരെ നിൽപ് സമരം
text_fieldsbookmark_border
കാക്കനാട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹനയങ്ങൾ മൂലമുള്ള വിലക്കയറ്റത്തിനെതിരെ കലക്ടറേറ്റ് പടിക്കൽ യൂത്ത് ലീഗ് നിൽപ് സമരം നടത്തി. മുസ്‌ലിംലീഗ് ജില്ല വൈസ് പ്രസിഡന്‍റ് പി.കെ. ജലീൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്‍റ് സി.എസ്. സിയാദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി പി.എം. മാഹിൻകുട്ടി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.എൻ. നിയാസ്, മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ.എ. മുഹമ്മദ് സാബു, എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ആത്വിഫ്, മുഹമ്മദ് സാദിഖ്, കെ.എം. ജിയാസ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: വിലക്കയറ്റത്തിനെതിരെ യൂത്ത് ലീഗ് കലക്ടറേറ്റ് പടിക്കൽ നടത്തിയ നിൽപ് സമരം മുസ്‌ലിംലീഗ് ജില്ല വൈസ് പ്രസിഡന്‍റ് പി.കെ. ജലീൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
