Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 12:13 AM GMT Updated On
date_range 12 April 2022 12:13 AM GMTആർ.ജെ. അംബികയുടെ ബൈക്ക് റൈഡിന് തുടക്കമായി
text_fieldsbookmark_border
കൊച്ചി: റെയിൻബോ എഫ്.എം ആർ.ജെ. അംബിക കൃഷ്ണ നടത്തുന്ന അഖിലേന്ത്യ ബൈക്ക് യാത്രയുടെ ഫ്ലാഗ്ഓഫ് ജില്ല കലക്ടർ ജാഫർ മാലിക് നിർവഹിച്ചു. വീരമൃത്യു വരിച്ച ധീര സൈനികർക്ക് ആദരവ് അർപ്പിച്ചും അവരുടെ വിധവകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമുള്ള സന്ദേശമാണ് ഈ യാത്രവഴി അംബിക നൽകുന്നത്. കാക്കനാട് കലക്ടറേറ്റ് അങ്കണത്തിലായിരുന്നു ഫ്ലാഗ്ഓഫ് ചടങ്ങ് സംഘടിപ്പിച്ചത്. 50 ദിവസം നീളുന്ന ബൈക്ക് യാത്രയിൽ 14 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും പിന്നിടുകയാണ് അംബികയുടെ ലക്ഷ്യം. യാത്രയിൽ രാജ്യത്തെ 25 റെയിൻബോ എഫ്.എം നിലയങ്ങളും സന്ദർശിക്കും. Ec ambika ride ആർ.ജെ. അംബിക കൃഷ്ണയുടെ 'ഓൾ ഇന്ത്യ സോളോ റൗണ്ട് പര്യടനം' കലക്ടർ ജാഫർ മാലിക് ഫ്ലാഗ്ഓഫ് ചെയ്യുന്നു ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണംചെയ്തു കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ പഞ്ചായത്തുകൾക്കും വൃദ്ധസദനങ്ങൾക്കും ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ 60 ലക്ഷം രൂപയുടെ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ഫൗണ്ടേഷനാണ് കോൺസെൻട്രേറ്ററുകൾ സ്പോൺസർ ചെയ്തത്. 120 എണ്ണമാണ് വിതരണം ചെയ്തത്. സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തുകൾക്ക് നൽകിയ കോൺസെൻട്രേറ്ററുകൾ പാലിയേറ്റിവ് കെയറുകൾക്കോ പഞ്ചായത്തിന് നേരിട്ടോ ഉപയോഗപ്പെടുത്താമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിൽനിന്നും കോൺസെൻട്രേറ്ററുകൾ ഏറ്റുവാങ്ങാൻ പ്രതിനിധികൾ എത്തിയിരുന്നു. കൊച്ചി കോർപറേഷൻ കൗൺസിലർ മനു ജേക്കബ് അധ്യക്ഷത വഹിച്ചു. Ec hibi eden ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്യുന്നു
Next Story