Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:43 AM IST Updated On
date_range 12 April 2022 5:43 AM ISTഎയര്‍പോര്‍ട്ട് കോളനി നവീകരണോദ്ഘാടനം
text_fieldsbookmark_border
ശ്രീമൂലനഗരം: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ എയര്‍പോര്‍ട്ട് കോളനിയുടെ നവീകരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിമി ജിജോ, വി.എം. ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ 2021- 22 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടുലക്ഷം രൂപ വിനിയോഗിച്ചാണ് ഈ കോളനിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പതിനേഴോളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ കോളനിയില്‍ റോഡ് സഞ്ചാരയോഗ്യമാക്കാനും അതിരുകള്‍കെട്ടി വേര്‍തിരിച്ച് കോളനിക്കാരുടെ അടിസ്ഥാന ജീവിതനിലവാരം ഉയര്‍ത്താനുമുള്ള പദ്ധതികളാണ് നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ ചെയ്തിട്ടുള്ളത്. ചിത്രം: എയര്‍പോര്‍ട്ട് കോളനിയുടെ നവീകരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
