Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡിജിറ്റല്‍ റീസർവേ:...

ഡിജിറ്റല്‍ റീസർവേ: ഭാഗ്യചിഹ്നമായി 'സർവെ പപ്പു'

text_fields
bookmark_border
കൊച്ചി: ഡിജിറ്റല്‍ സർവേയുടെ ഭാഗ്യചിഹ്നമായി 'സര്‍വെ പപ്പു' എന്ന് പേരിട്ട കുട്ടിയാന. മന്ത്രി കെ. രാജന്‍ എറണാകുളം ടൗണ്‍ഹാളില്‍ ഭാഗ്യചിഹ്നം പ്രകാശനംചെയ്തു. റീസർവേയുടെ തീം സോങ് ഹൈബി ഈഡന്‍ എം.പിയും റിലീസ് ചെയ്തു. നാലുവര്‍ഷത്തിനകം 1,550 വില്ലേജ് ഓഫിസുകളിലെ ഡിജിറ്റല്‍ സര്‍വേ പൂർത്തിയാക്കും. റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് നവകേരള നിര്‍മിതിയുടെ ഭാഗമായി പണം ചെലവഴിക്കുന്ന പൊതുഫണ്ടില്‍നിന്ന് 807 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി ഡിജിറ്റല്‍ റീസർവേക്ക്​ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. ആറുമാസത്തിനുള്ളില്‍ 200 വില്ലേജുകള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. അത്യാധുനിക സര്‍വേ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന ഡിജിറ്റല്‍ റീസർവേയില്‍ ഭൂവുടമകളുടെ സഹകരണം അത്യാവശ്യമായതിനാല്‍ ബഹുജന പങ്കാളിത്തത്തോടെയാണ്​ പദ്ധതി നടപ്പാക്കുന്നത്. ടി.ജെ. വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സർവേയും ഭൂരേഖയും വകുപ്പ് ഡയറക്ടര്‍ സീറാം സാംബശിവ റാവു, ജില്ല കലക്ടര്‍ ജാഫര്‍ മാലിക്, ഫോര്‍ട്ട്‌കൊച്ചി സബ് കലക്ടര്‍ പി. വിഷ്ണുരാജ് തുടങ്ങിയവര്‍ സംസാരിച്ചു. Er digital survey ഡിജിറ്റല്‍ സർവേ ഭാഗ്യചിഹ്നമായ 'സര്‍വേ പപ്പു'വിന്റെ ഡിജിറ്റല്‍ ലോഞ്ചിങ് റവന്യൂ, സര്‍വേ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story