Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിഷുമാറ്റ ചന്തക്ക്...

വിഷുമാറ്റ ചന്തക്ക് കൊടിയേറി; പാലിയം ഉത്സവ ലഹരിയിൽ

text_fields
bookmark_border
വിഷുമാറ്റ ചന്തക്ക് കൊടിയേറി; പാലിയം ഉത്സവ ലഹരിയിൽ
cancel
പറവൂർ: വിഷുവിന്റെ വരവറിയിച്ച് നാല് ദിവസത്തെ മുസ്​രിസ് ഫെസ്റ്റ് 'വിഷു മാറ്റ ചന്ത 2022ന്' തുടക്കമായി. പാലിയം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ മാറ്റ പാടത്ത് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് ചന്ത ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭരണിമുക്കിൽനിന്നും പാലിയം സ്കൂൾ മൈതാനിയിലേക്ക്​ നാടൻ കലാരൂപങ്ങൾ, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നൂറ് കണക്കിന് ജനങ്ങൾ സാംസ്കാരിക ഘോഷയാത്രയിൽ അണിചേർന്നു. കൈമാറ്റ സമ്പ്രദായം നിലനിന്നിരുന്ന കാലത്തു പാലിയത്തച്ഛന്മാർ തുടങ്ങിയ മാറ്റച്ചന്ത സാംസ്കാരിക പരിപാടികളോടെ ചേന്ദമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇക്കുറി ആദ്യ ദിനത്തിൽ തന്നെ ഒട്ടേറെ സ്റ്റാളുകൾ തുറന്നു. അനേകമാളുകൾ മേള കാണാനെത്തി കൊട്ട, മുറം, കത്തി, ചട്ടികൾ, പ്ലാസ്​റ്റിക് ഉൽപന്നങ്ങൾ, ചെടികൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ നാടൻ ഭക്ഷണം തുടങ്ങിയവയെല്ലാം മാറ്റപ്പാടത്തുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ മേള കൂടുതൽ സജീവമാകും. വിദേശികൾ ഉൾപ്പെടെ മേള കാണാനെത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. പഴയകാലം ഓർമിപ്പിക്കുന്ന ഓലമേഞ്ഞ സ്റ്റാളുകൾ ഇത്തവണത്തെ പ്രത്യേകതയാണ്. ജില്ല പഞ്ചായത്ത് അംഗങ്ങളായ എ.എസ്. അനിൽകുമാർ, ഷാരോൺ പനയ്ക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബെന്നി ജോസഫ്, അംഗങ്ങളായ വി.യു. ശ്രീജിത്ത്, ലീന വിശ്വൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.കെ. സെയ്തു എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.30ന് വനിത സമ്മേളനം മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ അധ്യക്ഷ കമല സദാനന്ദൻ ഉദ്ഘാടനം ചെയ്യും ചിത്രം EA PVR vishu mattachanda 5 മുസ്​രിസ് ഫെസ്റ്റ് വിഷു മാറ്റചന്ത 2022 ചേന്ദമംഗലത്ത് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story