Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:39 AM IST Updated On
date_range 12 April 2022 5:39 AM ISTകർത്തേടം സഹകരണ ബാങ്ക്: അഡ്മിനിസ്ട്രേറ്റിവ് ഭരണം ഹൈകോടതി ശരിവെച്ചു
text_fieldsbookmark_border
കൊച്ചി: മാലിപ്പുറം കർത്തേടം സർവിസ് സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തിയ നടപടി ഹൈകോടതി ശരിവെച്ചു. ക്വാറം തികയാത്തത് ചൂണ്ടിക്കാട്ടി ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത് അയോഗ്യരാക്കിയ അംഗങ്ങളടക്കം നൽകിയ ഹരജികൾ തള്ളിയാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്. നിലവിലുള്ള 13 അംഗ ഭരണസമിതിയിൽ ഒരംഗം രാജിവെച്ചിരുന്നു. ശേഷിച്ചവരിൽ ആറ് അംഗങ്ങളെ ഭരണസമിതി യോഗങ്ങളിൽ തുടർച്ചയായി ഹാജരായില്ലെന്നതടക്കമുള്ള കാരണങ്ങളാൽ അയോഗ്യരാക്കി. തുടർന്നാണ് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story