Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'ഏകീകൃത കുർബാന...

'ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സ്വയം വിരമിക്കണം'

text_fields
bookmark_border
കൊച്ചി: മാർപാപ്പ അംഗീകരിച്ച ഏകീകൃത കുർബാന അർപ്പിക്കാൻ സാധിക്കാത്ത വൈദികർ വിരമിക്കണമെന്നും വൈദീക മന്ദിരത്തിലേക്ക് മടങ്ങണമെന്നും സംയുക്ത സഭ സംരക്ഷണസമിതി അതിരൂപത നേതൃയോഗം അഭിപ്രായപ്പെട്ടു. വിശുദ്ധ വാരത്തിൽ ഏകീകൃത കുർബാന അർപ്പിക്കാൻ വൈദികർ തയാറാകണം. സീറോ മലബാർ സഭ മേജർ ആർച്​ബിഷപ് ഓശാന നാളിൽ അർപ്പിച്ച വിശുദ്ധ ബലിയെ പരിതാപകരമായ പരാജയമെന്ന് വിശേഷിപ്പിച്ച അതിരൂപത സംരക്ഷണ സമിതിയുടെ വിലയിരുത്തൽ അങ്ങേയറ്റം വേദനാജനകവും, പ്രതിഷേധാർഹവുമാണെന്ന് നേതൃയോഗം ചൂണ്ടിക്കാട്ടി. എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡ് കുർബാന അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. നേതൃയോഗം കൺവീനർ അഡ്വ.മത്തായി മുതിരേന്തി ഉദ്ഘാടനം ചെയ്തു. ഡോ. അപ്പു സിറിയക്ക് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story