Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:36 AM IST Updated On
date_range 12 April 2022 5:36 AM ISTസ്പെഷൽ റിക്രൂട്മെന്റ് ബി സെൽ പുനഃസ്ഥാപിക്കണം
text_fieldsbookmark_border
കോതമംഗലം: സർക്കാർ ഉദ്യോഗങ്ങളിൽ പട്ടികവിഭാഗങ്ങൾക്കുള്ള അടിസ്ഥാന കുറവ് പരിഹരിക്കാൻ ഏർപ്പെടുത്തിയിരുന്ന സ്പെഷൽ റിക്രൂട്മെന്റ് ബി സെൽ നിർത്തിയ നടപടി പിൻവലിക്കണമെന്ന് കേരള വേലൻ മഹാസഭ ഇടുക്കി മേഖല യൂനിയൻ ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന ജോയന്‍റ് സെക്രട്ടറി സജി തായ്മംഗലം ഉദ്ഘാടനം ചെയ്തു. ഇടുക്കി മേഖല യൂനിയൻ പ്രസിഡന്റ് സി.കെ. രാജൻ അധ്യക്ഷത വഹിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസിയ ബിജു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ സൗമ്യ ശശി, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ശിവൻകുട്ടി, എ.ആർ. രാജേഷ് കുമാർ, മഹിള ഫെഡറഷൻ സംസ്ഥാന സെക്രട്ടറി ശിവമണി സജീവ്, എ.ജി. സന്തോഷ്‌കുമാർ, വി.കെ. സുനിൽ കുമാർ, ശാഖ ഭാരവാഹികളായ പി.കെ. ശശി, ഷാജി പുത്തൻപുരക്കൽ, എം.കെ. നാരായണൻ, സജീന ബിജു, ശ്രീജിത്ത്, യൂനിയൻ സെക്രട്ടറി ബിജു കാനത്തിൽ, പി.എൻ. തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സി.കെ. രാജൻ (പ്രസി.), രാജി രതീഷ് (വൈ.പ്രസി.), ബിജു കാനത്തിൽ(സെക്ര.), അനൂപ് കുമാർ (ജോ.സെക്ര.), രാജേഷ് കട്ടപ്പന (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. EM KMGM 5 Velan കേരള വേലൻ മഹാസഭ ഇടുക്കി മേഖല യൂനിയൻ ജനറൽ കൗൺസിലിന്‍റെ പൊതുസമ്മേളനം കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്‍റ് ജിൻസിയ ബിജു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
