Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനത്ത മഴയിൽ...

കനത്ത മഴയിൽ പല്ലാരിമംഗലത്ത് വീടുകളുടെ സംരക്ഷണഭിത്തി തകർന്നു

text_fields
bookmark_border
കനത്ത മഴയിൽ പല്ലാരിമംഗലത്ത് വീടുകളുടെ സംരക്ഷണഭിത്തി തകർന്നു
cancel
പല്ലാരിമംഗലം: കനത്ത മഴയെത്തുടർന്ന് പല്ലാരിമംഗലം പഞ്ചായത്തിലെ 13ാം വാർഡ് പുലിക്കുന്നേപ്പടിയിൽ അടുത്തടുത്തുള്ള രണ്ട് വീടുകളുടെ സംരക്ഷണഭിത്തി ഇടിയുകയും സമീപത്തെ വീടിന് കേടുപാട് സംഭവിക്കുകയും ചെയ്തു. ശനിയാഴ്ചയുണ്ടായ മഴയിലാണ് കല്ലേലിയിൽ റഹീമിന്‍റെയും സ്രാമ്പിക്കൽ മുഹമ്മദ് ഫാറൂഖിന്‍റെയും വീടിനു പിന്നിലെ 20 അടി പൊക്കമുള്ള കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞത്. ഇവരുടെ വീടിന്‍റെ താഴ്ഭാഗത്ത് താമസിക്കുന്ന കല്ലേലിയിൽ കരീമിന്‍റെ വീടിന്‍റെ കോണിപ്പടി തകരുകയും ഭിത്തിക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. വില്ലേജ് ഫീൽഡ് അസി.അബ്ദുൽ റസാഖ് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി. 10 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്കാക്കുന്നത്. എം.എൽ.എ ആന്‍റണി ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഒ.ഇ. അബ്ബാസ്, പഞ്ചായത്ത്​ അംഗങ്ങളായ എ.എ. രമണൻ, റിയാസ് തുരുത്തേൽ എന്നിവർ സ്ഥലം സന്ദർശിച്ചു. EM KMGM 3 side സംരക്ഷണഭിത്തി ഇടിഞ്ഞ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story