Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്​.ഇ.ബിയിലെ...

കെ.എസ്​.ഇ.ബിയിലെ സമരത്തിനെതിരെ പൊതുതാൽപര്യ ഹരജി

text_fields
bookmark_border
കൊച്ചി: വൈദ്യുതി മേഖലയെ അവശ്യസേവനമായി പ്രഖ്യാപിക്കണമെന്നും ഉദ്യോഗസ്ഥരുടെ സമരം നിരോധിക്കണമെന്നുമാവശ്യ​പ്പെട്ട്​ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി. നിയമവിരുദ്ധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുന്നത്​ തടയണമെന്നും ഡയസ്​നോൺ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്​ വയനാട് വൈത്തിരി സ്വദേശി അരുൺ ജോസാണ്​ ഹരജി നൽകിയിരിക്കുന്നത്​. തിങ്കളാഴ്ച ആരംഭിച്ച സമരം കെ.എസ്​.ഇ.ബിയുടെ സേവനങ്ങൾ തടസ്സപ്പെടുത്താനിടയാ​ക്കും. സമരത്തിന്​ നേതൃത്വം നൽകുന്ന ഭരണകക്ഷി അനുകൂല സംഘടനയുടെ നേതാവ്​ മുമ്പ്​ മന്ത്രിയുടെ പേഴ്​സനൽ സ്റ്റാഫ്​ അംഗമായിരുന്നുവെന്നും വ്യക്തമായ രാഷ്​​ട്രീയമുണ്ടെന്നും ഹരജിയിൽ പറയുന്നു. 'വർക്ക് ഫ്രം ഹോം' സംവിധാനത്തിൽ ജോലി ചെയ്യുന്ന എൻജിനീയറായ തനിക്ക്​ യഥാസമയം ജോലി പൂർത്തിയാക്കാൻ തടസ്സമില്ലാതെ വൈദ്യുതി കിട്ടേണ്ടത് ആവശ്യമാണെന്നും ഹരജിയിൽ പറയുന്നു. ഹരജി ചൊവ്വാഴ്ച കോടതിയുടെ പരിഗണനക്കെത്തിയേക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story