Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡോ. അരവിന്ദകുമാർ ...

ഡോ. അരവിന്ദകുമാർ അന്‍റാർട്ടിക് ഉപദേശക സമിതി അധ്യക്ഷൻ

text_fields
bookmark_border
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല പ്രോ-വൈസ് ചാൻസലറും ഗവേഷകനുമായ ഡോ. സി.ടി. അരവിന്ദകുമാറിനെ അന്‍റാർട്ടിക്ക പരിസ്ഥിതി ആഘാത പഠനത്തിനും പരിസ്ഥിതി സംരക്ഷണ സംവിധാനത്തിനുമായുള്ള ഉപദേശക സമിതി അധ്യക്ഷനായി നിയോഗിച്ചു. ദേശീയ ധ്രുവ-സമുദ്ര ഗവേഷണകേന്ദ്രത്തിന് (എൻ.സി.പി.ഒ.ആർ) കീഴിൽ പുതുതായി രൂപവത്​കരിക്കപ്പെട്ടതാണ്​ ഉപദേശക സമിതി. ഇതുസംബന്ധിച്ച വിജ്ഞാപനം എൻ.സി.പി.ഒ.ആർ പുറപ്പെടുവിച്ചു. ഖരഗ്പുർ ഐ.ഐ.ടി രസതന്ത്രവിഭാഗം പ്രഫസർ ഡോ. എ. രാജകുമാർ, നാഗ്പൂരിലെ നാഷനൽ എൻവയൺമെന്‍റൽ എൻജിനീയറിങ്​ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.ഇ.ഇ.ആർ.ഐ) മുൻ ചെയർമാൻ ഡോ. എസ്.ആർ. വാറ്റെ, ഹൈദരാബാദിലെ ബ്രയൻ ഹോൾഡൻ നേത്ര ഗവേഷണകേന്ദ്രത്തിന്‍റെ ഡയറക്ടർ ഡോ. എസ്. ശിവജി, ഹൈദരാബാദ് ഐ.ഐ.ടി അസോസിയേറ്റ് പ്രഫസർ ഡോ. ആസിഫ് ഖുറേഷി, ഗോവ യൂനിവേഴ്‌സിറ്റിയിലെ ഡോ. ജി.എൻ. നായക് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഡോ. അനൂപ്കുമാർ തിവാരിയാണ് സമിതിയുടെ മെംബർ സെക്രട്ടറി. കലക്ഷൻ സെന്‍റർ കോട്ടയം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജി പാലാ ഗവ. ആശുപത്രിയിൽ ആരംഭിച്ച മെഡിക്കൽ ലബോറട്ടറിയുടെ കലക്ഷൻ സെന്‍ററായി മഹാത്മാ ഗാന്ധി സർവകലാശാല കാമ്പസിൽ പ്രവർത്തിക്കുന്ന ഹെൽത്ത് സെന്‍റർ പ്രവർത്തിക്കും. കഴിഞ്ഞ ദിവസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മെഡിക്കൽ പരിശോധനകളുമായി ബന്ധപ്പെട്ട് സർവകലാശാല കാമ്പസിലെ വിദ്യാർഥികൾക്കും അധ്യാപക-അനധ്യാപക ജീവനക്കാർക്കും പ്രയോജനം ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story