Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:45 AM IST Updated On
date_range 11 April 2022 5:45 AM ISTയുവാവിനെ മർദിച്ച് ഫോൺ തട്ടിയ കേസിൽ ഇരട്ട സഹോദരങ്ങൾ പിടിയിൽ
text_fieldsbookmark_border
കൊച്ചി: യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ ഇരട്ട സഹോദരങ്ങള്‍ പിടിയില്‍. എറണാകുളം സി.പി ഉമ്മര്‍ റോഡ് കരിത്തലപറമ്പ് വീട്ടില്‍ രാഹുല്‍ (18), രാകേഷ് (18) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ സി.ഐ എസ്. വിജയശങ്കറിൻെറ നേതൃത്വത്തിലെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മട്ടാഞ്ചേരി ചെറളായികര കൂരിക്കുഴി പറമ്പില്‍ വീട്ടില്‍ അസ്‌കറിനെ (20) സംഭവദിവസമായ ഈമാസം അഞ്ചിന് തന്നെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു സമീപം ഭക്ഷണം കഴിക്കാനെത്തിയ ഇലക്ട്രിക്കല്‍ ഷോപ്പിലെ ജീവനക്കാരനും മലപ്പുറം സ്വദേശിയുമായ യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച പ്രതികള്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. പ്രതികള്‍ക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകള്‍ നിലവിലുണ്ടെന്നാണ് വിവരം. കൊച്ചി ഡി.സി.പി വി.യു. കുര്യാക്കോസ്, എറണാകുളം സെന്‍ട്രല്‍ അസി.കമീഷണര്‍ ജയകുമാര്‍ എന്നിവരുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ER prathy rahul-02 -രാഹുൽ ER prathy rakesh-03 - രാകേഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story