Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:45 AM IST Updated On
date_range 11 April 2022 5:45 AM ISTവാഹനമിടിച്ച് ചത്ത പോത്തിനെ നഗരസഭ സംസ്കരിച്ചു
text_fieldsbookmark_border
കാക്കനാട്: കലക്ടറേറ്റിന് സമീപം വാഹനമിടിച്ച് പോത്ത് ചത്തു. ഏറ്റെടുക്കാൻ ആളില്ലാതെവന്നതോടെ നഗരസഭതന്നെ സംസ്കരിച്ചു. ഞായറാഴ്ചയാണ് സംഭവം. പുലർച്ചയുണ്ടായ അപകടത്തിൽ രണ്ട് പോത്തുകൾക്കായിരുന്നു പരിക്കേറ്റത്. പിന്നീട് ഒരെണ്ണത്തിനെ കലക്ടറേറ്റിൻെറ മുൻവശത്തെ ഗേറ്റിനുമുന്നിലെ ഫുട്പാത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ വാർഡ് കൗൺസിലർ ഉണ്ണി കാക്കനാട് തൃക്കാക്കര നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ റാഷിദ് ഉള്ളംപള്ളിയെ സംഭവം ധരിപ്പിക്കുകയായിരുന്നു. അതിനിടെ ജീവനുള്ള പോത്തിനെ ഉടമ കൊണ്ടുപോകുകയും ചത്ത പോത്തിന്റെ ഉടമ ആരാണെന്നറിയാത്തതിനാൽ അവിടെത്തന്നെ ഉപേക്ഷിക്കുകയുമായിരുന്നു. ഫോട്ടോ: കലക്ടറേറ്റിനുസമീപം വാഹനമിടിച്ച് ചത്ത പോത്തിനെ ജെ.സി.ബി ഉപയോഗിച്ച് നീക്കംചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
