Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:44 AM IST Updated On
date_range 11 April 2022 5:44 AM ISTനിയമലംഘനങ്ങള്‍ ഒപ്പിയെടുക്കാന്‍ പോര്‍ട്ടബിള്‍ കാമറയുമായി മരട് നഗരസഭ
text_fieldsbookmark_border
മരട്: പൊതുനിരത്തുകളിലെ നിയമലംഘനങ്ങള്‍ ഒപ്പിയെടുക്കാന്‍ കാമറ നിരീക്ഷണവുമായി മരട് നഗരസഭ. നഗരസഭ പരിധിയിലെ പൊതുനിരത്തുകളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നത് കണ്ടെത്താനും വിവിധ നിര്‍മാണ പ്രവര്‍ത്തനം നിരീക്ഷിക്കാനും വിവിധയിടങ്ങളില്‍ പോര്‍ട്ടബിള്‍ സി.സി ടി.വി കാമറ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായാണ് പരീക്ഷണാർഥം കണ്ണാടിക്കാട് വഴിയോരത്ത് സ്ഥാപിച്ചത്. 'എൻെറ മരട് ക്ലീന്‍ മരട്' പ്രോജക്ടുമായി ബന്ധപ്പെടുത്തിയാണിത്. കൂടാതെ നിലവില്‍ ഘടിപ്പിച്ചിരിക്കുന്ന കാമറകളില്‍ പലപ്പോഴും മാലിന്യം തള്ളുന്ന വാഹനങ്ങളുടെ നമ്പറുകള്‍ വ്യക്തമായും കൃത്യമായും ലഭിക്കാതെ വരുന്നുണ്ട്. എന്നാല്‍, പോര്‍ട്ടബിള്‍ കാമറയില്‍ 100 മീറ്റര്‍വരെ അകലെയുള്ള ദൃശ്യങ്ങള്‍ വളരെ വ്യക്തമായി ലഭിക്കുമെന്നതാണ് പ്രത്യേകത. പകല്‍ നഗരസഭയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ എൻജിനീയര്‍ക്കോ മറ്റു ഓവര്‍സിയര്‍മാര്‍ക്കോ നേരിട്ട് പോകാൻ ബുദ്ധിമുട്ടെങ്കില്‍ പകരം കാമറവെച്ചാൽ നഗരസഭയില്‍ ഇരുന്നുതന്നെ നിരീക്ഷിക്കാം. ഒരേ സമയം പത്തോളം മൊബൈല്‍ ഫോണുകളിലേക്ക് ഇതുമായി ബന്ധപ്പെട്ട വിഷ്വലുകള്‍ കാണുന്നതിനുള്ള സൗകര്യവും ലഭിക്കും. പരീക്ഷണാർഥം ഘടിപ്പിച്ച പോര്‍ട്ടബിള്‍ കാമറ നഗരസഭ ചെയര്‍മാന്‍ ആന്‍റണി ആശാന്‍പറമ്പിലും സംഘം സ്ഥലത്തെത്തി വീക്ഷിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ രശ്മി സനില്‍, പി.ഡി. രാജേഷ്, മിനി ഷാജി, കൗണ്‍സിലര്‍മാരായ ബേബി പോള്‍, ജയ ജോസഫ്, ശോഭ ചന്ദ്രന്‍, റിയാസ് കെ. മുഹമ്മദ്, എ.ജെ. തോമസ്, രേണുക ശിവദാസ്, പത്മപ്രിയ, മുനിസിപ്പല്‍ എൻജിനീയര്‍ എം.കെ. ബിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജേക്കബ്‌സണ്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. EC-TPRA-1 Portable Camera മരട് നഗരസഭ കണ്ണാടിക്കാട് സ്ഥാപിച്ച പോര്‍ട്ടബിള്‍ കാമറ നഗരസഭ ചെയര്‍മാന്‍ ആന്‍റണി ആശാന്‍പറമ്പിലും സംഘവും സന്ദര്‍ശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
