Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:43 AM IST Updated On
date_range 11 April 2022 5:43 AM ISTകുന്നത്തുനാട് പ്രീമിയർ ലീഗിന് തുടക്കമായി
text_fieldsbookmark_border
കിഴക്കമ്പലം: കുന്നത്തുനാട് പ്രീമിയർ ലീഗിൻെറ കിക്കോഫ് നടൻ ആന്‍റണി വർഗീസ് വലമ്പൂർ ബിഗ്സോക്കർ ടർഫിൽ നിർവഹിച്ചു. മഴുവന്നൂർ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബാബു സെയ്താലി, ചലച്ചിത്ര നിർമാതാവ് ഡോ. പോൾ വർഗീസ് മേച്ചിങ്കര, അരുൺ വാസു, പോൾ സെബാസ്റ്റ്യൻ, ബാബു പി. ഗോപാൽ, ബിജു മഠത്തിപറമ്പിൽ, ലിന്റോ മാത്യു, സോജി ഞാറള്ളൂർ തുടങ്ങിയവർ സംസാരിച്ചു. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ 12 ടീമുകളാണ് ഐ.പി.എൽ മാതൃകയിലെ കുന്നത്തുനാട് പ്രീമിയർ ലീഗ് (കെ.പി.എൽ) മത്സരത്തിൽ മാറ്റുരക്കുന്നത്. രജിസ്റ്റർ ചെയ്ത 400ലേറെ താരങ്ങളിൽനിന്ന് 170 പേരെ വിവിധ ടീം മാനേജർമാർ ലേലത്തിലെടുത്താണ് മത്സരം നടക്കുന്നത്. ബൈചുങ് ബൂട്ടിയയുടെ കീഴിൽ പരിശീലിക്കുന്നവരും പ്രഫഷനൽ മത്സരങ്ങളിൽ പങ്കെടുത്തവരും ഇക്കൂട്ടത്തിലുണ്ട്. ഹോം മാച്ചുകളിൽനിന്ന് ലഭിക്കുന്ന പോയന്‍റുകളുടെ അടിസ്ഥാനത്തിൽ സെമി, ഫൈനൽ മത്സരങ്ങൾ നടക്കും. അഗാപ്പെ ഡയഗ്‌നോസ്റ്റിക് ലിമിറ്റഡ് കമ്പനിയാണ് മത്സരങ്ങളുടെ പ്രധാന സ്‌പോൺസർ. കിഴക്കമ്പലം സെന്‍റ് ജോസഫ് സ്‌കൂൾ ഗ്രൗണ്ട്, എക്കോ ചേലക്കുളം ഗ്രൗണ്ട്, വടവുകോട്, പുത്തൻകുരിശ് പഞ്ചായത്ത് ഗ്രൗണ്ടുകളിലാണ് മത്സരം നടക്കുന്നത്. പടം. കുന്നത്തുനാട് പ്രീമിയർ ലീഗിൻെറ കിക്കോഫ് നടൻ ആന്‍റണി വർഗീസ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
