Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:43 AM IST Updated On
date_range 11 April 2022 5:43 AM ISTനഗരത്തിൽ അലഞ്ഞുതിരിഞ്ഞ് പോത്തുകൾ
text_fieldsbookmark_border
ആലുവ: നഗരത്തിൽ എത്തിച്ചേർന്ന പോത്തിൻകൂട്ടം ഗതാഗത തടസ്സം സൃഷ്ടിച്ചു. ശനിയാഴ്ച രാത്രി 7.30ഓടെയാണ് ബൈപാസ് കവല വഴി അഞ്ച് പോത്തുകൾ നഗരത്തിലെത്തിയത്. തുടർന്ന് ബാങ്ക് കവലവഴി പമ്പ് കവലയിലെത്തുകയായിരുന്നു. പോത്തുകൾ റോഡ് കൈയേറി സാവധാനം നടന്നതോടെ നഗരത്തിൽ കുരുക്കായി. മഴയെത്തുടർന്ന് ദേശീയപാതയിലും നഗരത്തിലും പൊതുവിൽ തിരക്കുണ്ടായിരുന്നു. ഇതിനിടെയാണ് പോത്തുകളും എത്തിയത്. ഇതോടെ നഗരം സ്തംഭിക്കുന്ന സാഹചര്യമായി. രാത്രി വൈകിയും പോത്തിൻെറ ഉടമകളെത്തിയില്ല. ക്യാപ്ഷൻ ea yas5 poth ആലുവ പമ്പ് കവലയിലെത്തിയ പോത്തിൻകൂട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
