Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:42 AM IST Updated On
date_range 11 April 2022 5:42 AM ISTവിദ്യാവിനോദിനിയിൽ നാടകസന്ധ്യ നടത്തി
text_fieldsbookmark_border
ആലുവ: ജില്ല ലൈബ്രറി കൗൺസിൽ, പുരോഗമന കലാ സാഹിത്യസംഘം, അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ നാടകസന്ധ്യയും പ്രഭാഷണവും നടത്തി. മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. 'ആലുവയുടെ നാടകചരിത്രം' വിഷയത്തിൽ കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് പ്രഭാഷണം നടത്തി. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം എസ്.എ.എം. കമാൽ, പുരോഗമന കലാ സാഹിത്യസംഘം മേഖല പ്രസിഡൻറ് എം.വി. വിജയകുമാരി, ലൈബ്രറി പ്രസിഡൻറ് കെ.എ. ഷാജിമോൻ, എ.ഡി. അശോക് കുമാർ, ഡോ. സി.ജെ. വർഗീസ്, പി.എം. കൃഷ്ണൻ കുട്ടി, പി.എം. റഷീദ് എന്നിവർ സംസാരിച്ചു. സംഗീത നാടക അക്കാദമി പുരസ്കാര ജേതാക്കളായ ബാബു പള്ളാശ്ശേരി, മണിയപ്പൻ ആറന്മുള, എ.ആർ. രതീശൻ എന്നിവരെ ആദരിച്ചു. ക്യാപ്‌ഷൻ ea yas1 vidhyavinodini നാടകസന്ധ്യയും പ്രഭാഷണവും മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
