Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോതമംഗലത്ത്...

കോതമംഗലത്ത് തെരുവുനായ്​ ശല്യം രൂക്ഷം

text_fields
bookmark_border
കോതമംഗലത്ത് തെരുവുനായ്​ ശല്യം രൂക്ഷം
cancel
കോതമംഗലം: നഗരത്തിൽ തെരുവുനായ്​ ശല്യം രൂക്ഷം. ഭീതിയോടെ മാത്രം സഞ്ചരിക്കാൻ കഴിയുന്ന സ്ഥിതിയാണ് നഗരത്തിലുള്ളത്. പ്രഭാത നടത്തത്തിന്​ ഇറങ്ങുന്നവരുടെ പിന്നാലെ തെരുവുനായ്​ കൂട്ടമായെത്തുന്നതും പതിവാണ്. പുലർച്ചക്കും സന്ധ്യക്കുമാണ് ശല്യം കൂടുതൽ. കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കൂടുതലാണ്. ബസ് സ്റ്റാൻഡിൽനിന്ന്​ റവന്യൂടവറിലേക്കുള്ള വഴിയിലും ശല്യമുണ്ട്. സ്ത്രീകളും കുട്ടികളും വയോധികരുമടക്കം വിവിധ ആവശ്യങ്ങൾക്ക്​ സഞ്ചരിക്കുന്ന വഴിയിലാണ് തെരുവുനായ്​ തമ്പടിച്ചിരിക്കുന്നത്. തങ്കളം ബസ് സ്റ്റാൻഡിലും ലോറി സ്റ്റാൻഡിലും ബൈപാസിലും അടക്കം തെരുവുനായ്ക്കൾ അലഞ്ഞുതിരിയുകയാണ്. തെരുവുനായ്​ ശല്യം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് കോതമംഗലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ്​ ടി.എ. റിയാസ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ പി.കെ. രാജേഷ്, മണ്ഡലം സെക്രട്ടറി എൻ.യു. നാസർ, ഷെഫിൻ മുഹമ്മദ്, നിതിൻ കുര്യൻ, സൈറോ ശിവറാം, റെജീഷ് വടാട്ടുപാറ എന്നിവർ പങ്കെടുത്തു. EM KMGM 5 dog കോതമംഗലം തങ്കളം ലോറി സ്റ്റാൻഡിൽ തമ്പടിച്ച തെരുവുനായ്ക്കൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story