Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:40 AM IST Updated On
date_range 11 April 2022 5:40 AM ISTടിബിൻ ദേവസിയെ യൂത്ത് കോൺഗ്രസ് സസ്പെൻഡ് ചെയ്തു
text_fieldsbookmark_border
കൊച്ചി: വ്യാപാരിയെ തടഞ്ഞുവെച്ച് മർദിച്ച് പണം തട്ടിയ കേസിൽ അറസ്റ്റിലായ കൊച്ചി കോർപറേഷൻ കൗൺസിലർ ടിബിൻ ദേവസിയെ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയിൽനിന്ന് സസ്പെൻഡ് ചെയ്തു. വാത്തുരുത്തി കൗൺസിലറായ ടിബിൻ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി കൂടിയായിരുന്നു. എളമക്കര ജവാന്‍ ക്രോസ് റോഡില്‍ കോസ്മിക് ഇന്നവേഷന്‍സ് എന്ന സ്ഥാപനം നടത്തുന്ന കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി കൃഷ്ണമണിയെ മൂവരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നെന്നാണ് കേസ്. കൃഷ്ണമണിയുടെ പരാതിയിലാണ് അറസ്റ്റ്. ടിബിനെ കൂടാതെ കാസർകോട് കാഞ്ഞങ്ങാട് സ്വദേശി ഫിയാസ്, തമ്മനം സ്വദേശി ഷമീര്‍ എന്നിവരെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story