Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 12:13 AM GMT Updated On
date_range 10 April 2022 12:13 AM GMTകനത്ത മഴ പശ്ചിമകൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി
text_fieldsbookmark_border
മട്ടാഞ്ചേരി: കനത്ത മഴയെ തുടർന്ന് പശ്ചിമകൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. പനയപ്പിള്ളി, കൂവപ്പാടം, ചുള്ളിക്കൽ, ചെറായി, തോപ്പുംപടി, ചിറക്കൽ, പെരുമ്പടപ്പ്, കോണം, മട്ടാഞ്ചേരി ബസാർ തുടങ്ങിയ മേഖലകളിലാണ് രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. കാനകൾ സ്ലാബുകൾ ഇട്ട് മൂടിയതോടെ ശുചീകരണ പ്രവർത്തനങ്ങൾ നടക്കാതെയായി. ഇത് മൂലം പ്ലാസ്റ്റിക് മാലിന്യം അടക്കം അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ടു. മഴക്കാലപൂർവ ശുചീകരണത്തിന് തുക അനുവദിച്ചിട്ടുണ്ടെങ്കിലും പല ഡിവിഷനുകളിലും പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നാണ് ആരോപണം. മഴ ശക്തമാകും മുമ്പ് കാനകളുടെ സ്ലാബുകൾ മാറ്റിയുള്ള ശുചീകരണം, രാമേശ്വരം, കൽവത്തി കനാലുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ അടിയന്തരമായി നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Next Story