Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓപറേഷൻ വാഹിനി:...

ഓപറേഷൻ വാഹിനി: ഒരുവാർഡിൽ ഒരുതോട് പദ്ധതിക്ക് തുടക്കം

text_fields
bookmark_border
ഓപറേഷൻ വാഹിനി: ഒരുവാർഡിൽ ഒരുതോട് പദ്ധതിക്ക് തുടക്കം
cancel
പറവൂർ: മൈനർ ഇറിഗേഷൻ വകുപ്പി‍ൻെറ സഹകരണത്തോടെ നടപ്പാക്കുന്ന ഓപറേഷൻ വാഹിനി പദ്ധതിപ്രകാരം വടക്കേക്കര പഞ്ചായത്തിൽ 'ഒരുവാർഡിൽ ഒരുതോട്' പദ്ധതിക്ക് തുടക്കം. മാല്യങ്കര ഒന്നാം വാർഡിലെ ചാത്തൻ മുത്തപ്പൻ തോടി‍ൻെറ ശുചീകരണം പഞ്ചായത്ത് പ്രസിഡന്‍റ്​ രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ വി.എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.എസ്. സനീഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലൈജു ജോസഫ്, മിനി വർഗീസ്, ബീന രത്നൻ എന്നിവർ സംസാരിച്ചു. പടം EA PVR operation vahini 2 ഓപറേഷൻ വാഹിനിയിൽ വടക്കേക്കര പഞ്ചായത്തിലെ തോട് നവീകരണം പ്രസിഡന്‍റ്​ രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story