Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:39 AM IST Updated On
date_range 10 April 2022 5:39 AM ISTകോൺഗ്രസ് അംഗത്വ കാമ്പയിൻ സമ്മേളനം
text_fieldsbookmark_border
പറവൂർ: പറവൂർ-വടക്കേക്കര മേഖലയിലെ കോൺഗ്രസ് അംഗത്വ വിതരണ കാമ്പയിൻ ആരംഭിച്ചു. കാമ്പയിൻെറ ഭാഗമായി നടത്തിയ വടക്കേക്കര-പറവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി ഐവാൻ ഡിസൂസ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ജെ. രാജു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അശോകൻ, കെ.പി. ധനപാലൻ, കെ. ശിവശങ്കരൻ, ഡി.സി.സി ജന. സെക്രട്ടറിമാരായ കെ.എ. അഗസ്റ്റിൻ, എം.ടി. ജയൻ, കൊച്ചുത്രേസ്യ ജോയ്, പി.വി. ലാജു, വടക്കേക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.ആർ. സൈജൻ, മുൻ നഗരസഭ ചെയർമാന്മാരായ രമേശ് ഡി. കുറുപ്പ്, ഡി. രാജ്‌കുമാർ, മണ്ഡലം പ്രസിഡന്‍റ് അനു വട്ടത്തറ എന്നിവർ സംസാരിച്ചു. പടം EA PVR congres membership 8 പറവൂർ-വടക്കേക്കര മേഖല കോൺഗ്രസ് അംഗത്വ കാമ്പയിൻ സമ്മേളനം എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story