Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 12:07 AM GMT Updated On
date_range 10 April 2022 12:07 AM GMTവിദ്യാർഥിനികളെ അപമാനിച്ച വിദ്യാർഥിക്കെതിരെ കർശനനടപടി വേണമെന്ന്
text_fieldsbookmark_border
കളമശ്ശേരി: ഹോളി ആഘോഷത്തിനിടെ ജൂനിയർ വിദ്യാർഥിനികളെ അപമാനിച്ചതായ സംഭവത്തിൽ അറസ്റ്റിലായ വിദ്യാർഥിക്കെതിരെ കർശന നടപടി വേണമെന്ന് അന്വേഷണ കമ്മിറ്റിയിൽ അഭിപ്രായം. സംഭവം അന്വേഷിക്കുന്ന സർവകലാശാല നിയോഗിച്ച ഇന്‍റേണൽ കംപ്ലയിന്‍റ് കമ്മിറ്റിയിലാണ് ശക്തമായ നടപടിക്ക് ശിപാർശ ചെയ്യണമെന്ന് അഭിപ്രായമുയർന്നത്. വെള്ളിയാഴ്ച ചേർന്ന അവസാന സിറ്റിങ്ങിലായിരുന്നു തീരുമാനം. കമ്മിറ്റിയുടെ റിപ്പോർട്ട് തിങ്കളാഴ്ച രജിസ്ട്രാർക്ക് സമർപ്പിക്കുമെന്നാണ് സൂചന. മാർച്ച് 18ന് നടന്ന ഹോളി ആഘോഷത്തിനിടെയാണ് കുസാറ്റിലെ മൂന്നാം വർഷ ബി.വോക് വിദ്യാർഥി മാനവ് അഷ്റഫ് വിദ്യാർഥിനികളെ അപമാനിച്ചതായി പരാതി ഉയർന്നത്. സംഭവം കേസായതോടെ ഒരുവിദ്യാർഥിയുടെ പരാതിയിൽ കോടതിയിൽനിന്ന് അഷ്റഫ് മുൻകൂർജാമ്യം നേടി. പിന്നാലെ പരാതി നൽകിയ മറ്റൊരു വിദ്യാർഥിനിയുടെ കേസിൽ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Next Story