Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാപ്പകൽ സമരം നടത്തി

രാപ്പകൽ സമരം നടത്തി

text_fields
bookmark_border
രാപ്പകൽ സമരം നടത്തി
cancel
കാക്കനാട്: സ്‌പെഷല്‍ റിക്രൂട്ട്‌മെന്‍റ്​ സെല്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാല്‍പതോളം എസ്.സി-എസ്.ടി, സംഘടനകള്‍ ചേര്‍ന്ന് രൂപവത്​കരിച്ച സ്പെഷല്‍ റിക്രൂട്​മെന്‍റ്​ പ്രൊട്ടക്​ഷന്‍ കൗണ്‍സില്‍ (എസ്.ആര്‍.പി.സി) കലക്ടറേറ്റ് പടിക്കല്‍ രാപ്പകല്‍ സമരം നടത്തി. തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്സൻ അജിത തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. എസ്.ആര്‍.പി.സി ജില്ല ചെയര്‍മാന്‍ അജി ആനിക്കാട് അധ്യക്ഷത വഹിച്ചു. ആദിവാസി ഗോത്രമഹാസഭ ജനറല്‍ കണ്‍വീനര്‍ എന്‍. ഗീതാനന്ദന്‍ പങ്കെടുത്തു. സമാപനസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ. വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീജ സുനില്‍, സുനില്‍ പെരിങ്ങാല, കെ.വി. ബാബു, പി.സി. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ: സ്‌പെഷല്‍ റിക്രൂട്​മെന്‍റ്​ സെല്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്പെഷല്‍ റിക്രൂട്​മെന്റ് പ്രൊട്ടക്​ഷന്‍ കൗണ്‍സില്‍ (എസ്.ആര്‍.പി.സി) കലക്ടറേറ്റ് പടിക്കല്‍ നടത്തിയ രാപ്പകല്‍ സമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story