Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:50 AM IST Updated On
date_range 9 April 2022 5:50 AM ISTകാൻസർ സെന്‍റർ പ്രവർത്തനം ആരംഭിക്കണം
text_fieldsbookmark_border
പറവൂർ: താലൂക്ക് ആശുപത്രിയിൽ കാൻസർ ചികിത്സ സൻെററിൻെറ പ്രവർത്തനം ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ പറവൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് എ. പത്മനാഭൻ അധ്യക്ഷനായി. ജില്ല സെക്രട്ടറി കെ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ട്രഷറർ സി.കെ. ഗിരി, കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ യൂനിറ്റ് സെക്രട്ടറി കെ.ജി. മൈക്കിൾ, കെ.ഒ. വർഗീസ്, ടി.കെ. ഫിലോമിന, എൻ.വി. സലിം, ഒ.ബി. സോമൻ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി എം.കെ. ചിദംബരൻ റിപ്പോർട്ടും, ട്രഷറർ കെ.ജെ. അലക്സ് കണക്കും അവതരിപ്പിച്ചു. പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് നൽകുന്ന കുഞ്ഞികൃഷ്ണമേനോൻ സ്മാരക പുരസ്കാരം ടി.ആർ. ഗൗരീനന്ദക്ക് ടി.എ. ബേബി നൽകി. ഭാരവാഹികൾ: ഇ.കെ. സദാനന്ദൻ (പ്രസി.), എം.കെ. ചിദംബരൻ(സെക്ര.), പി.ഡി. സലീം (ട്രഷറർ). പച്ചക്കറി കൃഷി വിളവെടുപ്പ് പറവൂർ: വടക്കേക്കര സർവിസ് സഹകരണ ബാങ്കിന് കീഴിലെ "തുളസി "സ്വരാജ് സ്വാശ്രയ ഗ്രൂപ് മുറവൻതുരുത്തിൽ നടത്തിയ വിഷുക്കാല വിഷരഹിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പ്രസിഡൻറ് എ.ബി. മനോജ് ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി കെ.എസ്. ജെയ്സി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story