Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 12:19 AM GMT Updated On
date_range 9 April 2022 12:19 AM GMTവൈപ്പിൻ മണ്ഡലം: പൊതുമരാമത്ത് മോണിറ്ററിങ് യോഗം ചേർന്നു നീക്കം
text_fieldsbookmark_border
വൈപ്പിൻ: പൊതുമരാമത്ത് മോണിറ്ററിങ് ടീമിൻെറ യോഗം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. പൊതുമരാമത്ത് പ്രവൃത്തികൾ അവലോകനം ചെയ്‌ത് നിലവിലെ പ്രവൃത്തികളുടെ പുരോഗതിയും നേരിടുന്ന തടസ്സങ്ങളും വിലയിരുത്തി. നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് വിശദമായ ചർച്ച നടത്തി. വൈപ്പിൻ-പള്ളിപ്പുറം സമാന്തര പാത ഇക്കൊല്ലത്തെ മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കണമെന്ന് എം.എൽ.എ നിർദേശിച്ചു. ഇതിന് കരാറുകാരന് രേഖാമൂലം മാർഗരേഖകൾ നൽകാൻ നോഡൽ ഓഫിസർ ഞാറക്കൽ റോഡ്‌സ് സെക്ഷൻ അസി. എൻജിനീയർക്ക് നിർദേശം നൽകി. സുരക്ഷ പ്രവൃത്തികൾക്കായി കെ.എസ്.ടി.പി പദ്ധതിക്ക് കൈമാറിയ വൈപ്പി -പള്ളിപ്പുറം സംസ്ഥാനപാതയിൽ വിശദമായ സർവേ നടക്കുകയാണ്. അപ്രോച്ച് റോഡ് നിർമാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യൂ അധികൃതരുമായി സംയുക്ത യോഗം ചേരും. നായരമ്പലം ഹെർബർട്ട് റോഡിന് അതിർത്തിക്കല്ലുകൾ ഇട്ടുവരികയാണ്. ബജറ്റിൽ ടോക്കൺ പ്രൊവിഷൻ നൽകിയ മാലിപ്പുറം പാലം, കേരളേശ്വരം പാലം, പെരുമ്പിള്ളി ബീച്ച് പാലം, ഞാറക്കൽ - മഞ്ഞനക്കാട് പാലം, ബോൾഗാട്ടി - എറണാകുളം പാലം, കാളമുക്ക് പാലം, കടക്കര പാലം, പൂക്കാട് പാലം എന്നീ പദ്ധതികൾ എം.എൽ.എ യോഗത്തിൽ വിശദീകരിച്ചു. ബോൾഗാട്ടി പാലസിൽ നടന്ന യോഗത്തിൽ പൊതുമരാമത്ത് നിയോജകമണ്ഡലം നോഡൽ ഓഫിസർ ടി.എൻ. പുഷ്‌പകുമാരി, കെ.ആർ.എഫ്.ബി അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ കെ.എം. ശിൽപ, ബ്രിഡ്‌ജസ് സബ് ഡിവിഷൻ അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ പീയൂസ് വർഗീസ് തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.
Next Story