Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:49 AM IST Updated On
date_range 9 April 2022 5:49 AM ISTമാലിന്യക്കൂനമൂലം തെരുവുനായ്ക്കൾ തമ്പടിക്കുന്നു
text_fieldsbookmark_border
കടുങ്ങല്ലൂർ: മാലിന്യക്കൂനകൾ തെരുവുനായ്ക്കളെ വളർത്തുന്നു. പഞ്ചായത്തിൻെറ വിവിധ പ്രദേശങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമായി. വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ടങ്ങളും മറ്റുമാണ് നായ്ക്കളെ ആകർഷിക്കുന്നത്. വ്യവസായ മേഖലയിലെ എല്ല്, തോൽ, കോഴിയുടെ അവശിഷ്ടം എന്നിവ സംസ്കരിക്കുന്ന കമ്പനികളുടെ പരിസരവും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്. പഞ്ചായത്ത് ഹരിത കർമസേന വഴി പ്ലാസ്‌റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും ജൈവമാലിന്യങ്ങൾ പ്ലാസ്‌റ്റിക് കവറുകളിലാക്കി വലിച്ചെറിയുന്ന രീതിക്ക് ഒരു കുറവുമുണ്ടാകുന്നില്ല. വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടങ്ങളും വൃത്തിഹീനവും മാലിന്യങ്ങളുടെ കൂമ്പാരവുമാണ്. കഴിഞ്ഞ ദിവസം എസ്.എസ്.എൽ.സി പരീക്ഷക്ക് പോയ വിദ്യാർഥിനിക്കും മാതാവിനും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ റോഡിലാണ് ആക്രമണമുണ്ടായത്. ഈ ഭാഗത്ത് നായ്ശല്യം വർധിച്ചിട്ട് കാലങ്ങളായി. പ്രഭാത നടത്തക്കാരും തെരുവുനായ്ക്കളെ പേടിച്ച് നടത്തം ഒഴിവാക്കുകയാണ്. അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.കെ. ഷാനവാസ് ആവശ്യപ്പെട്ടു. ക്യാപ്‌ഷൻ ea yas1 waste കടുങ്ങല്ലൂർ പഞ്ചായത്തിൻെറ തെരുവുകളിൽ നിറഞ്ഞിരിക്കുന്ന മാലിന്യക്കൂനകളിലൊന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
