Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:48 AM IST Updated On
date_range 9 April 2022 5:48 AM ISTനഗരസഭ മാർക്കറ്റിൽ അനധികൃത നിർമാണം; കൗൺസിൽ സംഘം മാർക്കറ്റ് സന്ദർശിച്ചു
text_fieldsbookmark_border
മട്ടാഞ്ചേരി: തോപ്പുംപടിയിലെ നഗരസഭ മാർക്കറ്റിനകത്ത് അനധികൃതമായി നിർമാണം നടക്കുന്നതായ പരാതിയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ സുനിത ഡിക്സൻെറ നേതൃത്വത്തിലെ സംഘമാണ് സന്ദർശിച്ചത്. ഇവർ വരുമ്പോൾ മറ്റൊരു നിർമാണവുംകൂടി ശ്രദ്ധയിൽപെട്ടു. ഇത് ഉടൻ പൊളിച്ചുനീക്കി. വ്യാഴാഴ്ച സ്റ്റോർ റൂമിന് സമീപത്ത് നടന്ന അനധികൃത നിർമാണം തിങ്കളാഴ്ചക്കകം പൊളിച്ചുനീക്കണമെന്ന് ബന്ധപ്പെട്ടവർക്ക് സംഘം നിർദേശം നൽകി. ഇല്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് ചെയർപേഴ്സൻ സുനിത ഡിക്സൻ അറിയിച്ചു. അനധികൃത നിർമാണം നടക്കുന്നതറിഞ്ഞ് കഴിഞ്ഞ ദിവസം കൗൺസിലർ ഷീബ ഡ്യൂറോമിൻെറ ഇടപെടലിനെത്തുടർന്ന് നഗരസഭ സ്റ്റോപ് മെമ്മോ നൽകിയെങ്കിലും വീണ്ടും നിർമാണപ്രവർത്തനം ആരംഭിച്ചതോടെ കൗൺസിലർ പൊലീസിൻെറ സഹായത്തോടെ നിർത്തിവെപ്പിക്കുകയായിരുന്നു. കൗൺസിലർമാരായ ആന്‍റണി കുരീത്തറ, എം.ജി. അരിസ്റ്റോട്ടിൽ, ഷീബ ഡ്യൂറോം, ഷക്കീർ തമ്മനം, ജീജ ടെൻസൻ, നഗരസഭ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എൻജിനീയർ കെ.ബി. ജിനേഷ്, അസിസ്റ്റന്‍റ് എൻജിനീയർ സന്തോഷ് എന്നിവരാണ് മാർക്കറ്റ് സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story