Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 12:14 AM GMT Updated On
date_range 9 April 2022 12:14 AM GMTവായ്‌പ കുടിശ്ശിക: ലോറി കരിമ്പട്ടികയിൽപെടുത്തിയതിനെതിരായ ഹരജിയിൽ വിശദീകരണം തേടി
text_fieldsbookmark_border
കൊച്ചി: വായ്‌പ കുടിശ്ശികയുടെ പേരിൽ ചരക്കുലോറി കരിമ്പട്ടികയിൽപെടുത്തിയതിനെതിരെ വാഹന ഉടമയുടെ ഹരജി. ലോറിയുടെ നികുതിയടക്കാനും പെർമിറ്റ് പുതുക്കാനും കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശി റെജി വർഗീസാണ് ഹൈകോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ജസ്റ്റിസ് സതീശ് നൈനാൻ ഗതാഗത കമീഷണറുടെ വിശദീകരണം തേടി. മോട്ടോർ വാഹനങ്ങളുടെ നികുതിയടക്കാനും മറ്റുമുള്ള പരിവാഹൻ ഓൺലൈൻ പോർട്ടൽ സേവനങ്ങൾ നിഷേധിക്കുന്നത് നിയമപരമല്ലെന്നാണ് ഹരജിക്കാരന്‍റെ വാദം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വായ്‌പ കുടിശ്ശികയുണ്ടെന്ന പേരിൽ വാഹനങ്ങളെ കരിമ്പട്ടികയിൽപെടുത്താൻ മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയില്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ നിയമം ദുരുപയോഗം ചെയ്യുകയാണ്. വാഹനങ്ങളെ കരിമ്പട്ടികയിൽപെടുത്തുന്നതിലൂടെ സർക്കാറിന് ലഭിക്കാനുള്ള വാഹന നികുതിയും ഇതര ഫീസുകളും ലഭിക്കാതാവുമെന്നും ഹരജിയിൽ പറയുന്നു.
Next Story