Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭൂമി തരംമാറ്റൽ;...

ഭൂമി തരംമാറ്റൽ; താൽക്കാലിക ക്ലർക്കുമാരെ നിയമിക്കും

text_fields
bookmark_border
മട്ടാഞ്ചേരി: ഭൂമി തരംമാറ്റലിൽ അതിവേഗ തീർപ്പ് കൽപിക്കുന്നതിന് ആവശ്യമായ ജീവനക്കാരില്ലാത്ത പശ്ചാത്തലത്തിൽ ഇത് പരിഹരിക്കുന്നതി‍ൻെറ ഭാഗമായി ക്ലർക്ക് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായുള്ള ഉദ്യോഗാർഥികളുടെ പരീക്ഷ നടത്തും. ഈ പരീക്ഷ നടത്തിപ്പി‍ൻെറ ചുമതലയാകട്ടെ റവന്യൂ ജീവനക്കാർക്കുമാണ്​. സാധാരണ അധ്യാപകരാണ് ഇത്തരം ജോലികൾ ചെയ്യുന്നതെന്നിരിക്കെ ഇതും റവന്യൂ ജീവനക്കാരെത്തന്നെ ഏൽപിച്ചിരിക്കുകയാണ് അധികൃതർ. എംപ്ലോയ്​മെന്‍റ്​ എക്സ്ചേഞ്ച് വഴി അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കായുള്ള പരീക്ഷയാണ് ജില്ലയിൽ കളമശ്ശേരി, ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ ശനിയാഴ്ച നടക്കുന്നത്. രാവിലെ പത്തുമുതൽ പതിനൊന്നര വരെ നടക്കുന്ന പരീക്ഷയിൽ 2500 ഉദ്യോഗാർഥികളാണ് പങ്കെടുക്കുന്നത്. രാവിലെ എട്ടിന്​ പരീക്ഷ നടത്തിപ്പിനായി നിശ്ചയിക്കപ്പെട്ട റവന്യൂ ജീവനക്കാർ പരീക്ഷാകേന്ദ്രങ്ങളിൽ എത്തണമെന്നാണ് അറിയിപ്പ് ലഭിച്ചിട്ടുള്ളത്. 152 പേർക്കാണ് ജില്ലയിൽ നിയമനം. ആറുമാസത്തേക്കാണ് താൽക്കാലിക നിയമനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story