Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കപകടത്തിൽ...

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ബാങ്ക് ജീവനക്കാരൻ മരിച്ചു

text_fields
bookmark_border
ബൈക്കപകടം: ചികിത്സയിലിരുന്ന ബാങ്ക് ജീവനക്കാരൻ മരിച്ചു തൃക്കുന്നപ്പുഴ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന സഹകരണ ബാങ്ക് ജീവനക്കാരൻ മരിച്ചു. കാർത്തികപ്പള്ളി മഹാദേവികാട് ഇലമ്പടത്ത് ഗോവിന്ദൻ-രമാഭായ് ദമ്പതികളുടെ മകൻ അരുൺകുമാറാണ് (കണ്ണൻ -41) മരിച്ചത്. മഹാദേവികാട് 1857ാം നമ്പർ ബാങ്കിലെ ജീവനക്കാരനാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി 11ഓടെ തൃക്കുന്നപ്പുഴ പല്ലനക്ക് സമീപമാണ് അപകടം. അരുൺകുമാർ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലക്ക്​ ഗുരുതര പരിക്കേറ്റ അരുൺകുമാറിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചയാണ് മരിച്ചത്. കാർത്തികപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും 951ാം നമ്പർ എസ്.എൻ.ഡി.പി ശാഖ യോഗം മാനേജിങ് കമ്മിറ്റി അംഗവുമാണ്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: മിൻഷ. മക്കൾ: കാശിനാഥൻ, കാളിദാസൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story