Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ബി.ബി.എസ്​:...

എം.ബി.ബി.എസ്​: എഴുതാത്ത പരീക്ഷയുടെ കാര്യത്തിൽ ഒരുമാസത്തിനകം തീരുമാനമെടുക്കണം -​ഹൈകോടതി

text_fields
bookmark_border
കൊച്ചി: മാർച്ച് 31, ഏപ്രിൽ അഞ്ച്​ ദിവസങ്ങളിലെ എം.ബി.ബി.എസ്​ അവസാന വർഷ പരീക്ഷകൾ എഴുതാൻ കഴിയാതെപോയ വിദ്യാർഥികൾക്ക് മറ്റൊരവസരം നൽകുന്ന കാര്യത്തിൽ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ആരോഗ്യ സർവകലാശാലയോട്​ ഹൈകോടതി. സപ്ലിമെന്ററി പരീക്ഷ നടത്തിയോ സെപ്​റ്റംബറിൽ ആദ്യ അവസരം എന്നതരത്തിൽ പരീക്ഷ നടത്തിയോ അവസരം നൽകാനാകുമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാനാണ്​ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നിർദേശം നൽകിയത്​. ശേഷിക്കുന്ന പരീക്ഷകൾ എഴുതണമെന്നും വിദ്യാർഥികളോട്​ നിർദേശിച്ചു. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് മതിയായ പരിശീലന ക്ലാസുകൾ ലഭിച്ചില്ലെന്നും അവസാന വർഷ പരീക്ഷകൾ മാറ്റിവെക്കണമെന്നുമുള്ള ഹരജി സിംഗിൾ ബെഞ്ച് അനുവദിക്കാത്തത്​ ചോദ്യംചെയ്ത്​ 500ലേറെ വിദ്യാർഥികൾ നൽകിയ അപ്പീൽ ഹരജിയാണ്​ ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​. പരീക്ഷകൾ എഴുതാത്തവർക്ക്​ സപ്ലിമെന്ററി നടത്താൻ കഴിയുമോ, സെപ്റ്റംബറിൽ ആദ്യ അവസരം എന്നതരത്തിൽ നടത്താനാവുമോ എന്നീ പോംവഴികൾ ആലോചിക്കുന്നുണ്ടെന്ന് ആരോഗ്യ സർവകലാശാല അറിയിച്ചിരുന്നു. തുടർന്നാണ്​ ഒരുമാസത്തിനകം തീരുമാനമെടുക്കാൻ നിർദേശിച്ചത്. നാല്​ പരീക്ഷകളാണ്​ അവശേഷിക്കുന്നത്​. കൂടുതൽ വിദ്യാർഥികൾ എഴുതാതിരുന്നാൽ പരീക്ഷകൾ മാറ്റിവെക്കുമെന്ന്​ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ്​​ പകുതിയിലേറെ വിദ്യാർഥികൾ എഴുതാതിരുന്നതെന്നും ഇതിന്​ സർവകലാശാലയെ കുറ്റം പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story