Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹൈകോടതി ജഡ്ജിമാർക്ക്​...

ഹൈകോടതി ജഡ്ജിമാർക്ക്​ യാത്രയയപ്പ്​ നൽകി

text_fields
bookmark_border
കൊച്ചി: മേയിൽ കേരള ഹൈകോടതിയിൽനിന്ന് വിരമിക്കുന്ന ജസ്​റ്റിസ് സുനിൽ തോമസിനും ജസ്​റ്റിസ് കെ. ഹരിപാലിനും ഫുൾ കോർട്ട്​ റഫറൻസിലൂടെ യാത്രയയപ്പ് നൽകി. ഹൈകോടതി മധ്യവേനൽ അവധിക്കായി അടക്കുന്നതിനാലാണ് ഇരുവർക്കും വെള്ളിയാഴ്ച ഔദ്യോഗികമായി യാത്രയയപ്പ് നൽകിയത്. മേയ് ഒമ്പത്​, 10 തീയതികളിലാണ് ജസ്റ്റിസ്​ സുനിൽ തോമസും ജസ്റ്റിസ്​ ഹരിപാലും വിരമിക്കുന്നത്​. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ്​ രാജേഷ് വിജയൻ എന്നിവർ സംസാരിച്ചു. സഹ ജഡ്ജിമാരും ജുഡീഷ്യൽ, സർക്കാർ ഉ​ദ്യോഗസ്ഥരും അഭിഭാഷകരും ചടങ്ങിൽ സംബന്ധിച്ചു. വിരമിക്കുന്ന ജഡ്ജിമാർ മറുപടി പ്രസംഗവും നടത്തി. 1983ൽ അഭിഭാഷകനായി എൻറോൾ ചെയ്ത എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ സുനിൽ തോമസ് 2001ലാണ്​ ജില്ല ജഡ്ജിയായത്​. 2007 മുതൽ സുപ്രീംകോടതി രജിസ്ട്രാർ ആയിരുന്നു. 2015ലാണ് ഹൈകോടതി ജഡ്ജിയായത്. 2018ൽ ഹൈകോടതി രജിസ്ട്രാർ ജനറലായ ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ ജസ്റ്റിസ് കെ. ഹരിപാൽ ഈ പദവിയിലിരിക്കെ 2020 മേയിലാണ്​ ഹൈകോടതി ജഡ്​ജിയായി നിയമിക്കപ്പെടുന്നത്. എറണാകുളം ലോ കോളജിൽനിന്ന് നിയമബിരുദം നേടിയശേഷം 1990ൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായി നിയമിക്കപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story