Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാലടി സമാന്തര പാലം:...

കാലടി സമാന്തര പാലം: സാമൂഹികാഘാത പഠനത്തിന്​ രാജഗിരി ഔട്ട്‌ റീച്ചിനെ ചുമതലപ്പെടുത്തി

text_fields
bookmark_border
കാലടി: സമാന്തരപാലത്തി‍ൻെറ നിർമാണത്തിനാവശ്യമായ ഭൂമിയേറ്റെടുക്കല്‍ നടപടിയുടെ ഭാഗമായി സാമൂഹികാഘാത പഠനം നടത്താനായി കളമശ്ശേരി കേന്ദ്രമായ രാജഗിരി ഔട്ട്‌റീച്ചിനെ ചുമതലപ്പെടുത്തിയതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ചിട്ടുള്ള നടപടിക്രമത്തി‍ൻെറ ഭാഗമായാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. കാലടി സമാന്തരപാലത്തി‍ൻെറയും അപ്രോച്ച് റോഡി‍ൻെറയും നിർമാണത്തിനായി കാലടി-ഒക്കല്‍ പഞ്ചായത്തുകളിലായി 30 സെന്‍റ്​ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പ് 20 ലക്ഷം രൂപ റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്. ഭൂമിയുടെ ലഭ്യത ഉറപ്പായ സാഹചര്യത്തില്‍ എത്രയും വേഗം ടെൻഡര്‍ നടപടികളും ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story