Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:30 AM IST Updated On
date_range 9 April 2022 5:30 AM ISTആറ് വയസ്സുകാരൻ കുളിക്കടവില്‍ മുങ്ങിമരിച്ചു
text_fieldsbookmark_border
EKD ANKA 1 DEATH ചെങ്ങമനാട്: ദേശം കുന്നുംപുറത്ത് വീടിനടുത്തെ പെരിയാര്‍ കുളിക്കടവില്‍ ആറ് വയസ്സുകാരനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കല്ലുവാതുക്കല്‍ ശങ്കരമംഗലം വീട്ടില്‍ ഗിരീഷ് വിജയന്‍റെയും ജയശ്രീയുടെയും മകന്‍ ഓംകാറാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ദേശം കുന്നുംപുറം പെരിയാര്‍ പൊക്കുഴി മങ്ങാട്ട് കടവിലായിരുന്നു അപകടം. കുന്നുംപുറം മങ്ങാട്ട് കടവ് റോഡില്‍ ഹരേകൃഷ്ണ വീട്ടില്‍ റിട്ട.സബ് ജഡ്ജ് വാസുദേവന്‍റെ മകളാണ് ജയശ്രീ. വ്യാഴാഴ്ച വൈകീട്ടാണ് കുട്ടിയെ കാണാതായത്. ഈ സമയം ജയശ്രീ കുളിക്കുകയും അമ്മൂമ്മ രാധ അടുക്കളയിലുമായിരുന്നു. വീട്ടിലും സമീപങ്ങളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ 50 മീറ്റര്‍ അകലെയുള്ള കടവിൽ ഓംകാര്‍ പതിവായി കൈയില്‍ കരുതാറുള്ള കളിപ്പാട്ടം കണ്ടെത്തി. സംഭവമറിഞ്ഞ് ആലുവയില്‍നിന്ന് അഗ്നി രക്ഷ സേനയും നാട്ടുകാരും മുങ്ങല്‍ വിദഗ്ധരും മണിക്കൂറുകളോളം തിരച്ചില്‍ നടത്തി. ഒടുവില്‍ രാത്രിയോടെ മുങ്ങല്‍വിദഗ്ധനായ ആലുവ ഉളിയന്നൂര്‍ സ്വദേശി മുഹമ്മദ് അസ് ലമാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഗിരീഷ് വിജയന്‍റെ ഹരിപ്പാട്ടുള്ള വീട്ടുവളപ്പില്‍ സംസ്കരിച്ചു. വെള്ളിയാഴ്ച രാവിലെ കുടുംബ സമേതം പഴനിക്ക് പോകാനിരിക്കെയാണ് വ്യാഴാഴ്ച ദുരന്തമുണ്ടായത്. സഹോദരി: ഷാല്‍വി. EKD ANKA 1 DEATH പെരിയാറിൽ മരിച്ച ഓംകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
