Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലേബർ റൂം...

ലേബർ റൂം പുനരാരംഭിക്കുന്നു ജില്ല ആശുപത്രിയിൽ കോവിഡ് ലേബർ റൂമിൽ ജനറൽ ലേബർ റൂം പ്രവർത്തനം പുനരാരംഭിക്കുന്നു

text_fields
bookmark_border
ആലുവ: ജില്ല ആശുപത്രിയിൽ ജനറൽ ലേബർ റൂം പ്രവർത്തനം പുനരാരംഭിക്കുന്നു. കോവിഡ് ഗർഭിണികൾക്കുവേണ്ടി മാത്രം ഉപയോഗിച്ചിരുന്ന ലേബർ റൂമാണ് താൽക്കാലികമായി ജനറൽ ലേബർ റൂമായി ഉപയോഗിക്കാൻ തയാറാക്കുന്നത്. കോവിഡ് ബ്ലോക്ക് പ്രവർത്തനം അവസാനിപ്പിച്ചതിനെത്തുടർന്നാണ് ഇവിടെ കോവിഡിതര പ്രസവങ്ങൾക്ക്​ ലേബർ റൂം പ്രവർത്തനം പുനരാരംഭിക്കുന്നത്. കോവിഡ്​ തീവ്രവ്യാപന കാലയളവിൽ സർജിക്കൽ വാർഡും സ്ത്രീകളുടെയും കുട്ടികളുടെയും വാർഡും ജില്ല ഭരണകൂടത്തിന്‍റെ നിർദേശപ്രകാരം ജില്ലതല കോവിഡ് ട്രീറ്റ്മെന്‍റ്​ സെന്‍ററായി പ്രവർത്തിക്കുകയായിരുന്നു. തുടർന്ന് ഈ ബ്ലോക്കിൽ കോവിഡ് ബാധിതർക്ക്​ ഐ.സി.യു സംവിധാനമൊരുങ്ങി. ബ്ലോക്കിലെ മുകൾ നിലയിൽ കോവിഡ് ബാധിതരായ ഗർഭിണികൾക്ക് ലേബർ റൂം, പ്രസവ വാർഡ് എന്നിവ സജ്ജമാക്കിയിരുന്നു. ഈ സംവിധാനം ഇനി കോവിഡ് ബാധിതരല്ലാത്ത ഗർഭിണികളുടെ പ്രസവമുറിയും പ്രസവ വാർഡുമായി പ്രവർത്തിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story