Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:51 AM IST Updated On
date_range 8 April 2022 5:51 AM ISTകരിവാക മരം ഭീഷണിയുയര്‍ത്തുന്നു
text_fieldsbookmark_border
ചെങ്ങമനാട്: കവലയിലെ കരിവാക മരം ജീവന് ഭീഷണിയുയര്‍ത്തുന്നതായി പരാതി. കാറ്റില്‍ ആടിയുലയുന്ന മരം യാത്രക്കാര്‍ക്ക് ഭീഷണിയായിട്ട് ഏറെ നാള്‍ കഴിഞ്ഞെങ്കിലും മരം മുറിച്ച് മാറ്റുന്നതിനോ അപകടാവസ്ഥ പരിഹരിക്കുന്നതിനോ അധികൃതര്‍ തയാറാകാത്തതില്‍ പ്രതിഷേധം വ്യാപകമാണ്. പടിഞ്ഞാറ് നിന്ന് കൂറ്റന്‍ കയറ്റം കയറിവരുന്ന സ്ഥാനത്താണ് റോഡിന്‍റെ വടക്ക് ദിശയിലായി വമ്പന്‍ മരം നിലകൊള്ളുന്നത്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായുണ്ടായ ചുഴലിക്കാറ്റില്‍ മരമൊന്നാകെ തിമിര്‍ത്താടിയെങ്കിലും കടപുഴകാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സമീപപ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വ്യാപകനാശം സംഭവിച്ചിരുന്നു. ഏതാനും വര്‍ഷം മുമ്പ് മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പരാതികളും നിയമനടപടികളും പ്രതിഷേധങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്ന് മരം മുറിച്ചുമാറ്റാന്‍ ലേലം ചെയ്തെങ്കിലും ലേലം വിളിച്ച വ്യക്തിക്ക് മരം മുറിച്ചുമാറ്റുക നഷ്ടമാണെന്ന് കണ്ട് പിന്‍വലിയുകയായിരുന്നു. വീണ്ടും ജനരോഷം ഉയര്‍ന്നതോടെ മൂന്ന് വര്‍ഷം മുമ്പ് കൊമ്പുകള്‍ മുറിച്ചുമാറ്റിയെങ്കിലും അപകടാവസ്ഥ ഒഴിവായിട്ടില്ല. EA ANKA 01 MARAM ചെങ്ങമനാട് കവലയിലെ അപകടാവസ്ഥയിലുള്ള കരിവാക മരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
