Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓട്ടോയിൽ ബസിടിച്ച്...

ഓട്ടോയിൽ ബസിടിച്ച് ഭാര്യ മരിച്ചു; ഭർത്താവിന് പരിക്ക്​

text_fields
bookmark_border
ഓട്ടോയിൽ ബസിടിച്ച് ഭാര്യ മരിച്ചു; ഭർത്താവിന് പരിക്ക്​
cancel
അടൂർ: ദമ്പതികൾ സഞ്ചരിച്ച ഓട്ടോയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ഭാര്യ മരിച്ചു. പന്തളം കുരമ്പാല മാവരപ്പാറ പ്ലാവിളയിൽ കിഴക്കേപ്പുരയിൽ ലീലാമ്മയാണ് (49) മരിച്ചത്. ഭർത്താവ് രാജു വർഗീസിന്​ (50) പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 7.40ന് ചവറ ടൈറ്റാനിയം-മുണ്ടക്കയം ദേശീയപാതയിൽ മണക്കാല വെള്ളക്കുളങ്ങരയിലാണ് അപകടം. പന്തളം തോന്നല്ലൂർ പ്രോംപ്​റ്റ്​ മോട്ടോഴ്സിലെ ജീവനക്കാരിയാണ് ലീലാമ്മ. ഭർത്താവ് രാജു പന്തളം മെഡിക്കൽ മിഷൻ ജങ്ഷനിലെ ഓട്ടോ ഡ്രൈവറാണ്. കടമ്പനാട് മാഞ്ഞാലിയിൽ ലീലാമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇവർ ആറുമാസമായി ഇവിടെയാണ് താമസിക്കുന്നത്. ബസ് കൊല്ലത്തുനിന്ന് അടൂരിലേക്ക് വരുകയായിരുന്നു. മക്കൾ: ക്രിസ്റ്റോ, ക്രിസ്റ്റി. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story